Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

ഡോ. എം. എല്‍. ജാട്ട്byഡോ. എം. എല്‍. ജാട്ട്
Oct 17, 2026, 10:58 am IST
inVicharam, Article

ഭക്ഷ്യക്ഷാമത്തില്‍നിന്ന് റെക്കോര്‍ഡ് വിളവെടുപ്പുകളിലേക്ക് ഭാരതം മുന്നേറിക്കഴിഞ്ഞു. ഉല്പാദന വര്‍ദ്ധനയില്‍ നിന്ന് മൂല്യവര്‍ദ്ധനയിലേക്കും ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകാഹാര സുരക്ഷയിലേക്കുമുള്ള അടുത്ത കുതിപ്പാണ് ഇനി രാജ്യത്തിന് ആവശ്യം. കാലാവസ്ഥാ അതിജീവന ശാസ്ത്രം, വിളവെടുപ്പാനന്തര മൂല്യശൃംഖലകള്‍, ആധുനിക കണ്ടുപിടുത്തങ്ങളും പരമ്പരാഗത അറിവുകളും തമ്മിലെ സമന്വയം എന്നിവ ഈ മുന്നേറ്റത്തിന് കരുത്തേകുമ്പോള്‍, കര്‍ഷകരുടെ വരുമാന വര്‍ധനയായിരിക്കും വിജയത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍.

ഭക്ഷണമെന്നത് ജീവന്റെ നിലനില്‍പ്പിനുള്ള ഉപാധി മാത്രമല്ല; ഏതൊരു രാജ്യത്തിന്റെയും സാമൂഹ്യ സുസ്ഥിരതയോടും സാമ്പത്തിക ശക്തിയോടും മാനവിക അന്തസ്സിനോടും അത് ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.

കാര്‍ഷിക വളര്‍ച്ചയുടെ മാറുന്ന മുഖം
സമാനതകളില്ലാത്ത മാറ്റത്തിന്റെ കഥയാണ് ഭാരതത്തിന്റെ കാര്‍ഷിക ചരിത്രം പറയാനുള്ളത്. സ്വാതന്ത്ര്യാനന്തരം ഭക്ഷ്യധാന്യ ക്ഷാമവും കുറഞ്ഞ ഉല്പാദനക്ഷമതയും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്ന ദയനീയ അവസ്ഥയുമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍, ഉയര്‍ന്ന വിളവു തരുന്ന വിത്തുകള്‍, ജലസേചനം, കാര്‍ഷിക ഗവേഷണം, വളങ്ങള്‍, സ്ഥാപനപരമായ വായ്‌പകള്‍, താങ്ങുവില എന്നിവയെല്ലാം കോര്‍ത്തിണക്കി നടത്തിയ പരിശ്രമങ്ങളാണ് ഹരിതവിപ്ലവത്തിന് ജന്മം നല്‍കിയത്. ഗോതമ്പിന്റെയും നെല്ലിന്റെയും ഉല്പാദന വര്‍ധനയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, രാജ്യം ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുകയും ദേശീയ വളര്‍ച്ചയ്‌ക്ക് ശക്തമായ അടിത്തറ പാകുകയും ചെയ്തു. ഭാരതം ഇന്ന് പാലിന്റെയും പയറുവര്‍ഗങ്ങളുടെയും ഉല്പാദനത്തിലും അരി കയറ്റുമതിയിലും ലോകത്ത് ഒന്നാമതാണ്.

പോഷകാഹാരം, തൊഴിലവസരങ്ങള്‍, സംരംഭകത്വം, മൂല്യവര്‍ധന, ഗ്രാമീണ സമൃദ്ധി എന്നിവയുടെയെല്ലാം പ്രധാന ചാലകശക്തിയായി കൃഷി മാറിയിരിക്കുന്നു. ഭാരതത്തിന്റെ കാര്‍ഷിക പരിവര്‍ത്തനത്തെ പൊതുവില്‍ മൂന്ന് ഘട്ടങ്ങളായി കാണാം:

ആദ്യഘട്ടം (1967-1995): ഭക്ഷ്യ സ്വയംപര്യാപ്തതയ്‌ക്കും ഭക്ഷ്യധാന്യ ഉല്പാദനത്തിനുമുള്ള മുന്‍ഗണന.
രണ്ടാം ഘട്ടം (1996-2014): ജനങ്ങളുടെ വര്‍ധിച്ചുവന്ന വരുമാനത്തിനും ഭക്ഷണശീലങ്ങള്‍ക്കും അനുസൃതമായ കാര്‍ഷിക വൈവിധ്യവല്‍ക്കരണം.
മൂന്നാം ഘട്ടം (2015നു ശേഷം): വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം, കാലാവസ്ഥാ അതിജീവന ശേഷി, കര്‍ഷകരുടെ വരുമാന വര്‍ധന എന്നിവ ലക്ഷ്യമിട്ടുള്ള കുതിപ്പ്.

ഈ മാറ്റത്തിന്റെ തെളിവുകള്‍ കാര്‍ഷിക വളര്‍ച്ചാനിരക്കില്‍ വ്യക്തമാണ്. 1967-1995 കാലയളവില്‍ ശരാശരി വാര്‍ഷിക വളര്‍ച്ച 2.71 ശതമാനവും 1996 മുതല്‍ 2014 വരെ 2.98 ശതമാനവുമായിരുന്നെങ്കില്‍, 2015-നു ശേഷം അത് ഏകദേശം 4.51 ശതമാനമായി ഉയര്‍ന്നു. 2024-25-ലെ റെക്കോഡ് വിളവായ 357.73 ദശലക്ഷം ടണ്ണിന്റെ പിന്‍ബലത്തില്‍, 2025-26 ലെ ദേശീയ ഭക്ഷ്യധാന്യോല്പാദനം 376.56 ദശലക്ഷം ടണ്‍ എന്ന അഭൂതപൂര്‍വമായ നാഴികക്കല്ല് പിന്നിടുമെന്നാണ് കണക്കാക്കുന്നത്.

കാലാവസ്ഥാ അതിജീവനവും ശാസ്ത്രത്തിന്റെ വഴികളും
തീവ്രമാകുന്ന കാലാവസ്ഥാ വ്യതിയാനവും കടുത്ത ഭൂഗര്‍ഭ ജല ശോഷണവും മണ്ണിന്റെ ഗുണനിലവാരത്തകര്‍ച്ചയും കാര്‍ഷിക വികസനത്തില്‍ കാതലായ ദിശാമാറ്റം അനിവാര്യമാക്കുന്നു. പ്രകൃതിവിഭവങ്ങളെ അമിതമായി ആശ്രയിച്ചുള്ളതല്ല അടുത്ത കാര്‍ഷിക വിപ്ലവം; മറിച്ച് ഉല്പാദനച്ചെലവ് കുറയ്‌ക്കുക, കാലാവസ്ഥാ ആഘാതം ലഘൂകരിക്കുക, വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുക എന്നിവയായിരിക്കണം അതിന്റെ ലക്ഷ്യം.

ജനിതകഘടനാ ശാസ്ത്രം, ജീന്‍ എഡിറ്റിങ്, നിര്‍മ്മിതബുദ്ധി (എ.ഐ.), റിമോട്ട് സെന്‍സിങ്, ഡിജിറ്റല്‍ അതിസൂക്ഷ്മ കൃഷി തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഈ മാറ്റത്തിന് ആക്കം കൂട്ടുന്നു. 2025-26-ല്‍ മാത്രം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പുറത്തിറക്കിയ 386 പുതിയ വിത്തുകളില്‍ 94 ശതമാനവും കാലാവസ്ഥാ അതിജീവന ശേഷിയുള്ളവയും 29 ശതമാനം ജൈവ സമ്പുഷ്ടവുമാണ്.

കൃഷിയിടത്തില്‍ നിന്ന് മൂല്യവര്‍ധനയിലേക്ക്
ഉല്പാദനം കൊണ്ടുമാത്രം കര്‍ഷക സമൃദ്ധി ഉറപ്പാക്കാനാവില്ല. ഉല്പാദന-വിപണന മൂല്യശൃംഖലയുടെ എല്ലാ ഘട്ടങ്ങളിലും കര്‍ഷകര്‍ സജീവ പങ്കാളികളാകുമ്പോള്‍ മാത്രമേ അവരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കൂ. തരംതിരിക്കല്‍, സംസ്‌കരണം, പാക്കിങ്, ബ്രാന്‍ഡിങ്, ശീതീകരണ ശൃംഖലകള്‍, ഗതാഗതം, കയറ്റുമതി എന്നിവയെല്ലാം കാര്‍ഷികോല്പന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുന്ന നിര്‍ണായക കണ്ണികളാണ്. ഭാരതത്തിലെ കൃഷിഭൂമിയുടെ 86 ശതമാനത്തോളം ചെറുകിട-നാമമാത്ര കര്‍ഷകരുടെ കൈകളിലായതിനാല്‍, ‘അഗ്രി സ്റ്റാക്ക്’, ‘ഇ-നാം’ തുടങ്ങിയ ഡിജിറ്റല്‍ പൊതുസംവിധാനങ്ങളും കാര്‍ഷികോല്പാദന സംഘങ്ങളും ഈ മാറ്റത്തിന് കരുത്ത് പകരുന്നു.

ഭക്ഷ്യസുരക്ഷയില്‍നിന്ന് പോഷകാഹാര സുരക്ഷയിലേക്ക്
ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യധാന്യ സ്വയംപര്യാപ്തത കൈവരിച്ച ഭാരതത്തിന്റെ അടുത്ത തന്ത്രപ്രധാന ലക്ഷ്യം സമഗ്ര പോഷകാഹാര സുരക്ഷയാണ്. പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മത്സ്യം എന്നിവയുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയ്‌ക്ക് അനുസൃതമായി നയങ്ങള്‍ മാറേണ്ടതുണ്ട്.

വിളവെടുപ്പാനന്തര നഷ്ടം കുറയ്‌ക്കല്‍: സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ്-ഹാര്‍വെസ്റ്റ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജിയുടെ കണക്കുപ്രകാരം, പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും 4.5 മുതല്‍ 15 ശതമാനം വരെയും ധാന്യങ്ങള്‍ക്ക് 3 മുതല്‍ 6 ശതമാനം വരെയും വിളവെടുപ്പാനന്തര നഷ്ടം സംഭവിക്കുന്നുണ്ട്. കൃഷിയിടങ്ങളോട് ചേര്‍ന്ന ചെറുകിട സംഭരണശാലകളിലൂടെയും ശീതീകരിച്ച ചരക്കുനീക്ക ശൃംഖലകളിലൂടെയും ഇത് തടയേണ്ടതുണ്ട്.

ജലസുരക്ഷ: സൂക്ഷ്മ ജലസേചനം വ്യാപിപ്പിക്കുന്നതിലൂടെ ജലവിനിയോഗ ശേഷി 30-50 ശതമാനവും വിളവ് 20-30 ശതമാനവും വര്‍ദ്ധിപ്പിക്കാനാകും.

ബയോ-ഫോര്‍ട്ടിഫിക്കേഷന്‍: സിങ്ക് സമൃദ്ധമായ ഗോതമ്പും ഇരുമ്പ് സത്ത് അടങ്ങിയ കമ്പവും ഉള്‍പ്പെടെ ഇരുനൂറിലേറെ ജൈവ സമ്പുഷ്ട വിളകള്‍ ഇതിനകം കര്‍ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. ഭാരതത്തിന്റെ കാര്‍ഷിക പരിവര്‍ത്തനംയാഥാര്‍ത്ഥ്യമാകണമെങ്കില്‍ ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങളും ഭാരതീയ വിജ്ഞാന പാരമ്പര്യവും തമ്മിലെ സമന്വയം അത്യന്താപേക്ഷിതമാണ്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ളതും ജൈവവൈവിധ്യപൂര്‍ണവുമായ കാര്‍ഷിക ആവാസവ്യവസ്ഥകള്‍ കെട്ടിപ്പടുക്കാന്‍ ഇത് സഹായിക്കും.

ഓരോ സാങ്കേതികവിദ്യയും ലബോറട്ടറികളില്‍നിന്ന് കൃഷിയിടങ്ങളിലേക്ക് എത്തിച്ചേരണം; വനിതാ കര്‍ഷകരും ഗ്രാമീണ യുവതയും കാര്‍ഷിക-സ്റ്റാര്‍ട്ടപ്പുകളും ഈ പരിവര്‍ത്തനത്തിലെ സജീവ പങ്കാളികളാകണം. ഇന്നത്തെ നൂതനാശയങ്ങളും വിഭവ സംരക്ഷണവുമാണ് വരുംതലമുറകളുടെ ഭക്ഷ്യലഭ്യതയും പോഷണവും ഉറപ്പാക്കുന്നത്.

(കേന്ദ്ര കാര്‍ഷിക ഗവേഷണ – വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറലുമാണ് ലേഖകന്‍)

Tags: Post-Harvest ManagementAgricultural InnovationSustainable FarmingFood securityNutritional securityIndian AgricultureRecord Foodgrain ProductionFarmers’ Income GrowthClimate-Resilient AgricultureAgricultural Value Addition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന: 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി

Vicharam

ഭാരതത്തിന്റെ എണ്ണക്കുരു വിപ്ലവം സ്വയംപര്യാപ്തതയിലേക്കും പോഷകാഹാര സുരക്ഷയിലേക്കുമുള്ള മുന്നേറ്റം

Kerala

അഞ്ചുതെങ്ങിലെ മത്സ്യ വ്യാപാര കേന്ദ്രത്തില്‍ 385 കിലോ പഴകിയ മീന്‍ പിടികൂടി

India

കേരളത്തില്‍ നിന്ന് കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എത്തിക്കുന്ന 31 ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

Kerala

സി ഇ ടി എന്‍ജിനീയറിംഗ് കോളേജ് ക്യാന്റീനിലെ സാമ്പാറില്‍ ചത്ത പല്ലി, ക്യാന്റീന്‍ പൂട്ടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.