ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ തുടങ്ങിയവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന വാദവുമായി രാഹുൽ ഗാന്ധി. ഞങ്ങൾ ആ ഇടങ്ങൾ ഇല്ലാതാക്കുകയാണെന്നാണ് രാഹുൽ പറയുന്നത് .
‘ ഞങ്ങൾ നിങ്ങളെ വളയുകയാണ്, ഒരു കാരണവശാലും പിന്നോട്ടുപോകില്ല. മോദിയോടും ആർഎസ്എസിനോടും ഞാൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പോരാടുകയാണ് . അവർക്ക് പേടിയുണ്ട്. രാജ്യത്തെയും, ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയും ഞാൻ സംരക്ഷിക്കും .‘ എന്നാണ് രാഹുൽ പറയുന്നത്.
അതേസമയം നേരായ മാർഗത്തിലൂടെ അധികാരത്തിലേറാൻ കഴിയില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ് രാഹുൽ ഇത്തരത്തിൽ കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്.
















