കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-ലിറ്റ് ബഹുമതി, അംഗീകാരം എന്നതിനേക്കാള്‍ ഉപരി അനുഗ്രഹമായാണ് കാണുന്നതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതാണെന്ന് അദ്ദേഹം കുറിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പോലെ പ്രശസ്തമായ സര്‍വകലാശാലയില്‍ നിന്ന് ഇങ്ങനെയൊരു ബഹുമതിക്ക് എന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന അറിയിപ്പു കിട്ടിയപ്പോള്‍ എനിക്കതിനുള്ള അര്‍ഹതയുണ്ടോ എന്ന് മക്കളോടു ചോദിച്ചു. ഭാര്യയും മക്കള്‍ മൂന്ന് പേരും ഇതേ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയുമൊക്കെ നേടിയവരാണ്.
ഞങ്ങളൊക്കെ അധ്യാപകര്‍ പഠിപ്പിച്ച പാഠങ്ങള്‍ പഠിച്ചാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയത്. അച്ഛന്‍ വിഷയങ്ങള്‍ സ്വയം കണ്ടെത്തുകയും അത് പ്രേക്ഷകരുടെ മനസില്‍ പതിപ്പിക്കുകയും ചെയ്ത് വിജയിച്ച ആളാണെന്നതിനാല്‍ അഭിമാനപൂര്‍വം ഈ ബഹുമതി കൈപ്പറ്റണം എന്ന് അവര്‍ പറഞ്ഞു. ആ ധൈര്യത്തിലാണ് താന്‍ ആ വേദിയില്‍ നിന്നത്.
തുടര്‍ന്നുള്ള കലാജീവിതത്തിനും വ്യക്തിജീവിതത്തിനും ഈ അംഗീകാരം വലിയ ഊര്‍ജമായിരിക്കും എന്നും സത്യന്‍ അന്തിക്കാട് കുറിച്ചു.
















