കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച പറയാൻ പറ്റാത്തക്ക രീതിയിൽ തന്റെ കൈ കാലുകൾ കെട്ടിയിട്ട അവസ്ഥയിലായിരുന്നു എന്ന് നടൻ ദിലീപ് . ഖത്തറിൽ ദിലീപ് ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
‘ ഞാൻ മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ട് കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് എനിക്ക് എന്റേതായ രീതിയിൽ വിളിച്ച് പറയാൻ പറ്റാത്ത രീതിയിൽ എന്നെ കൈ കാൽ കെട്ടിയിട്ട അവസ്ഥയിലിട്ടു.
അത്രയും കഷ്ടപ്പെട്ട് ഞാനുണ്ടാക്കി എടുത്ത നിങ്ങൾ തന്ന സ്നേഹം… എന്റെ കഥപാത്രങ്ങളിലൂടെ. ദിലീപ് എന്ന കലാകാരനെ ഉണ്ടാക്കിയത് നിങ്ങളാണ്. ആ എനിക്ക്.. ശരിക്കും ദിലീപ് ഫാൻസ് എന്ന പേരിലുള്ള അംഗങ്ങളും എന്റെ കഥാപാത്രങ്ങളിലൂടെ എന്റെ സിനിമയിലൂടെ എന്നെ സ്നേഹിച്ച നിങ്ങളും എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരും.
പ്രായഭേദമന്യേ കുഞ്ഞുങ്ങൾ മുതൽ വലിയ ആളുകൾ വരെ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. ഒരുപാട് സഹോദരിമാരും സഹോദരന്മാരും അമ്മമാരും കൊച്ചുകുഞ്ഞുങ്ങളുമെല്ലാം എനിക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. ആ പ്രാർത്ഥനയുടെ ഫലമായിട്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത് “ ദിലീപ് പറഞ്ഞു.
















