കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാവൂര്‍ സ്വദേശി നിതിന്‍ രാജാണ് (22) പിടിയിലായത്.
2024 ഏപ്രിലില്‍ മാവൂരുള്ള തന്‌റെ വീട്ടില്‍ വെച്ച് ബാലികയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
പെണ്‍കുട്ടിയുടെ പരാതില്‍ മാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നിതിന്‍ രാജിനെ റിമാന്റ് ചെയ്തു.
നിതിന്‍ രാജിനെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിനും ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും അടക്കം നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
















