കൊച്ചി: ചെങ്ങമനാട് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി.കാലടി മറ്റൂര്‍ അയ്യന്‍കര വീട്ടില്‍ മനോജ് കുമാര്‍ (23), അങ്കമാലി പാലിയേക്കര വീട്ടില്‍ മിഥുന്‍ (37) എന്നിവരാണ് പിടിയിലായത്.
ചെങ്ങമനാട് പൊലിസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.ഇരുചക്ര വാഹനത്തില്‍ എത്തിയ മോഷ്ടാക്കള്‍ മലഞ്ചരക്ക് കടയുടെ ഷട്ടര്‍ കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ വില വരുന്ന ജാതിക്ക, ജാതി ഫ്‌ലവര്‍, ജാതിപരിപ്പ്, അടയ്‌ക്ക തുടങ്ങിയവ മോഷ്ടിക്കുകയായിരുന്നു.
മനോജ് കുമാറിന് കാലടി അങ്കമാലി കോതമംഗലം, കുറുപ്പംപടി, ഏലൂര്‍ തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിലായി 10 കേസുകളുണ്ട്. മിഥുന്‍ ഉടുമ്പന്‍ചോല എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസിലെയും ആലുവ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണ്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















