Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

''വിശ്വഗുരു മാത്രമല്ല, സൗഹൃദം പങ്കുവെക്കുന്ന സുഹൃത്തായും (വിശ്വമിത്ര) ഭാരതം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആത്മീയ ജ്ഞാനമായ 'പരാവിദ്യ'യുടെയും ഭൗതിക വിജ്ഞാനമായ 'അപരാവിദ്യ'യുടെയും പ്രകാശം ലോകമെമ്പാടും പരത്തുന്ന, ലോകമെന്ന പുഷ്പകിരീടത്തിലെ രത്‌നമായാണ് ഞാന്‍ ഭാരതത്തെ കാണുന്നത്. ലോകമെന്ന പുഷ്പത്തിന്റെ ഹൃദയഭാഗത്തുള്ള തേന്‍ പോലെ, എല്ലാ രാഷ്‌ട്രങ്ങള്‍ക്കും പോഷണം നല്‍കാന്‍ ഭാരതത്തിന് സാധിക്കും. നമുക്ക് ലഭിച്ചതിനേക്കാള്‍ ശുദ്ധവും കരുണാര്‍ദ്രവും ധാര്‍മ്മികവുമായ ഒരു ലോകം അടുത്ത തലമുറയ്‌ക്ക് കൈമാറുക എന്നതാണ് നമ്മുടെ ധര്‍മ്മം. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ നമ്മുടെ ദേശീയ ജീവിതത്തിന്റെ എത്രയധികം മേഖലകളെയാണ് സ്പര്‍ശിച്ചിട്ടുള്ളതെന്ന് കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.''

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Oct 8, 2026, 12:01 pm IST
inMain Article, Vicharam

പരമ്പരാഗത വേരുകളെ മുറുകെപ്പിടിച്ചുകൊണ്ട് ഒരു രാഷ്‌ട്രത്തെയും ജനങ്ങളെയും മുന്നോട്ട് നയിക്കുന്ന നേതാവാണ് യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക അടിത്തറയുള്ള നേതാവ്. രാജ്യത്തിന്റെ പൗരാണിക സംസ്‌കാരം സംരക്ഷിക്കേണ്ടത് അതിന്റെ സമൃദ്ധിക്ക് അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അത്തരമൊരു ബോധ്യത്തോടെ ഒരു രാഷ്‌ട്രത്തെ നയിക്കാന്‍ ധൈര്യവും ദൃഢനിശ്ചയവും നിര്‍ഭയത്വവും അനിവാര്യമാണ്. ആധുനിക വികസനത്തിന്റെ വേഗതയും രാജ്യത്തിന്റെ ആഴമേറിയ സാംസ്‌കാരിക പൈതൃകവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ കാതല്‍. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതും ഇതേ ലക്ഷ്യത്തിനുവേണ്ടിയാണ്. അദ്ദേഹത്തിന് ഇതില്‍നിന്ന് വ്യത്യസ്തമായി ചിന്തിക്കാനാവില്ല. കാരണം, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭാരതം കേവലമൊരു ഭൂവിഭാഗമല്ല. ഭാരതം അദ്ദേഹത്തിന്റെ ശ്വാസമാണ്; ചിന്തയാണ്; ധ്യാനമാണ്. അതിനുവേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നതും.

ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനും മുമ്പേ നരേന്ദ്ര മോദിയെ അറിയാവുന്ന ഒരാളെന്ന നിലയില്‍, അദ്ദേഹം സദാ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവാണെന്ന കാര്യം എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. സമൂഹത്തെ പരിഷ്‌കരിക്കുന്നതിലുള്ള ശ്രദ്ധ, രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അഗാധവും വ്യക്തവുമായ സ്‌നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹം ഏറ്റെടുത്ത ഓരോ ഉത്തരവാദിത്തത്തോടുമൊപ്പം ആ സ്‌നേഹാഗ്‌നി കൂടുതല്‍ ശക്തി പ്രാപിച്ചു. മോദി ഭാരതമാതാവിനെ സേവിക്കുക മാത്രമല്ല, മറിച്ച് സ്വജീവിതം മാതൃഭൂമിക്കായി സമര്‍പ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഭൗതിക പുരോഗതിക്കും ആത്മീയ ഉണര്‍വിനുമായി രാപകല്‍ ഭേദമെന്യേ, വിശ്രമമോ ഇടവേളയോ ഇല്ലാതെ അദ്ദേഹം അക്ഷീണം പ്രയത്‌നിക്കുന്നു.

ശുചിത്വപൂര്‍ണ്ണവും, കരുണാര്‍ദ്രവും, ധര്‍മ്മത്തില്‍ വേരൂന്നിയതുമായ ഭാരതത്തെക്കുറിച്ച് പതിറ്റാണ്ടുകളായി ഞാന്‍ സ്വപ്‌നം കാണുകയും, ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം സംഭവിക്കുന്ന പല പരിവര്‍ത്തനങ്ങളും ഞാന്‍ ദീര്‍ഘകാലമായി കൊണ്ടുനടക്കുന്ന ദര്‍ശനങ്ങളെ പ്രതിഫലിപ്പിക്കുന്നു.

നമ്മുടെ ഗ്രാമങ്ങളിലാണ് ഇത് ഏറ്റവും പ്രകടമാകുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, ശുചിത്വം, ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള അപകടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം അവിടെ വര്‍ധിച്ചുവരികയാണ്. കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ദൃശ്യമാണെങ്കിലും ഇനിയും ഏറെ മുന്നേറാനുണ്ട്.

കടലിനെയും ദൈനംദിന മത്സ്യബന്ധനത്തെയും പൂര്‍ണ്ണമായും ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുള്ള ഒരു ചെറിയ തീരദേശ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. കൊച്ചു കുട്ടിയായിരുന്നപ്പോള്‍ തന്നെ, ചുറ്റുമുള്ളവരുടെ ജീവിതദുരിതങ്ങള്‍ നേരിട്ടുകാണാന്‍ എനിക്ക് അവസരമുണ്ടായി. ആ അനുഭവങ്ങള്‍, നിസ്വാര്‍ത്ഥമായി മറ്റുള്ളവരെ സേവിക്കാനും എല്ലാവരോടും കരുണ കാണിക്കാനുമുള്ള വലിയ ആഗ്രഹം എന്നിലുണര്‍ത്തി.

അനാസക്തിയാണ് നിസ്വാര്‍ത്ഥതയുടെ അടിസ്ഥാനം. പധാനമന്ത്രി മോദിക്ക് ഈ ഗുണമുണ്ടെന്നും, ഭയമില്ലാതെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള ആന്തരിക ശക്തി അത് അദ്ദേഹത്തിന് നല്‍കുന്നുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.

ക്ഷേത്രപരിസരം പവിത്രമായി കരുതുന്നതുകൊണ്ട് നാം അത് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. എന്നാല്‍ ഈശ്വരന്‍ സര്‍വ്വവ്യാപിയായതിനാല്‍, ഈ ഭൂമിയുടെ ഓരോ അണുവും ഈശ്വരന്റെ ശരീരത്തിന്റെ ഭാഗമാണ്; അതിനാല്‍ അത്രതന്നെ കരുതലോടും ശ്രദ്ധയോടും കൂടി എല്ലായിടവും പരിപാലിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നുതന്നെ ഈ അവബോധം തുടങ്ങണം. മാലിന്യം കൈകാര്യം ചെയ്യാന്‍ മാത്രമല്ല, മറിച്ച് മാലിന്യത്തിന്റെ ഉത്പാദനം തന്നെ പരിമിതപ്പെടുത്താനും നമ്മുടെ രാജ്യം പഠിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. പ്രധാനമന്ത്രി ഇപ്പോള്‍ ശുചിത്വമെന്ന ഈ മഹാദൗത്യം രാജ്യത്തിന്റെ സമസ്ത കോണുകളിലേക്കും വ്യാപിപ്പിക്കുന്നത് സന്തോഷം പകരുന്നു.

പെണ്‍മക്കളെ ഭാരമായി കാണുന്നതിന് പകരം സമ്പത്തായി കണക്കാക്കി സര്‍വാത്മനാ സ്വീകരിക്കുന്ന ഭാരതത്തെയാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. ഭയമില്ലാതെ ഏത് സമയത്തും ഏത് തെരുവിലൂടെയും സഞ്ചരിക്കാന്‍ വനിതകള്‍ക്ക് കഴിയുന്ന, രാഷ്‌ട്രനിര്‍മ്മാണത്തില്‍ പുരുഷന്മാര്‍ക്കൊപ്പം അവര്‍ പ്രവര്‍ത്തിക്കുന്ന ഒരു നാടാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. വനിതകള്‍ നേതൃത്വം നല്‍കാനും കാര്യങ്ങള്‍ നിയന്ത്രിക്കാനും മുന്നിട്ടിറങ്ങുമ്പോള്‍, പുരുഷന്മാര്‍ അവര്‍ക്ക് വഴിമാറിക്കൊടുക്കുക മാത്രമല്ല വേണ്ടത്; മറിച്ച്, അവരുടെ പാതയില്‍ അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിക്കാതിരിക്കാനും അവര്‍ സന്നദ്ധരാകണം. ലിംഗഭേദമന്യേ യഥാര്‍ത്ഥ നീതിയും തുല്യതയും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും പ്രധാനമന്ത്രി മോദി ശ്രദ്ധേയമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ലഹരിമരുന്നുകളോ മദ്യമോ ഗാഡ്ജെറ്റുകളോ ആകട്ടെ, അവയോടുള്ള ആസക്തിയില്‍പ്പെട്ട് യുവാക്കള്‍ വഴിതെറ്റിപ്പോകുന്നതിനെക്കുറിച്ച് എനിക്ക് ഏറെക്കാലമായി വലിയ ആശങ്കയുണ്ട്. ഇത്തരം ശീലങ്ങള്‍ വരുത്തിവയ്‌ക്കുന്ന അപകടങ്ങളെക്കുറിച്ച് യുവാക്കള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ ഞാന്‍ കഠിനമായി ശ്രമിച്ചിട്ടുണ്ട്. ആസക്തിയുടെ പിടിയിലകപ്പെട്ട് ബുദ്ധിമുട്ടുന്നവരോട് അനുകമ്പയോടെ പെരുമാറാന്‍, സഹായഹസ്തം നീട്ടാന്‍ ഞാന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. ‘നശാ മുക്ത് ഭാരത്’, ‘നശാ മുക്ത് യുവ അഭിയാന്‍’ എന്നിവയിലൂടെ പ്രധാനമന്ത്രി ഈ വിഷയത്തെ ദേശീയതലത്തില്‍ ഏറ്റെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്.

പശുക്കള്‍, വന്യമൃഗങ്ങള്‍, വനങ്ങള്‍, പര്‍വതങ്ങള്‍, പ്രകൃതിവിഭവങ്ങള്‍ എന്നിവയെല്ലാം സ്‌നേഹപൂര്‍വ്വം സംരക്ഷിക്കപ്പെടുന്ന ഒരു ഭാരതത്തെക്കുറിച്ച് ഞാന്‍ സ്വപ്‌നം കാണുന്നു. നമ്മുടെ കുട്ടികളില്‍ നിന്ന് നാം കടം വാങ്ങിയ ഈ ഭൂമിയോടുള്ള കടം വീട്ടിക്കൊണ്ട്, ആളുകള്‍ ലളിത ജീവിതം നയിക്കുകയും, വിഭവങ്ങള്‍ പാഴാക്കുന്നത് കുറയ്‌ക്കുകയും, കൂടുതല്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

നമ്മുടെ പ്രകൃതിദത്തമായ പൈതൃകം, വന്യജീവികള്‍, തനത് കന്നുകാലികള്‍ എന്നിവയെ സംരക്ഷിക്കുന്നതിനായി മോദിയും ഈ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നു. വനമേഖലയിലെ വര്‍ദ്ധനവും കടുവ, സിംഹം, ആന എന്നിവയുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും ഇത് സാക്ഷ്യപ്പെടുത്തുന്നു. ‘ബിഗ് ക്യാറ്റ് അലയന്‍സ്’ പോലുള്ള സംരംഭങ്ങള്‍, ഈ ഭൂമി നമ്മോടൊപ്പം പങ്കിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കണം എന്ന ദര്‍ശനത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.

പ്രധാനമന്ത്രി ‘രാമരാജ്യം’ എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് ശ്രീരാമന്‍ ഭരതനോട് ചോദിച്ച ചോദ്യങ്ങളില്‍ ആ ആദര്‍ശത്തിന്റെ അന്തഃസത്ത അടങ്ങിയിട്ടുണ്ട്: കര്‍ഷകര്‍ക്ക് പ്രോത്സാഹനം ലഭിക്കുന്നുണ്ടോ? നദികളും കന്നുകാലികളും വനങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടോ? സ്ത്രീകളും കുട്ടികളും സുരക്ഷിതരാണോ?

ഇതിനെല്ലാം പിന്നില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ബോധ്യമുണ്ട്: നിയമങ്ങള്‍ കൊണ്ട് മാത്രമല്ല, ഹൃദയപരിവര്‍ത്തനത്തിലൂടെയാണ് ശാശ്വതമായ പരിഷ്‌കരണം സാധ്യമാകുന്നത്. ഓരോ പൗരനും ‘സ്വന്തം വരാന്തയില്‍ ദീപം തെളിയിക്കേണ്ടതുണ്ട്.’ ആത്മാര്‍ത്ഥമായ പരിശ്രമവും ദൈവികമായ അനുഗ്രഹവും ഇതിന് ആവശ്യമാണ്.

വിശ്വഗുരു മാത്രമല്ല, സൗഹൃദം പങ്കുവെക്കുന്ന സുഹൃത്തായും (വിശ്വമിത്ര) ഭാരതം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആത്മീയ ജ്ഞാനമായ ‘പരാവിദ്യ’യുടെയും ഭൗതിക വിജ്ഞാനമായ ‘അപരാവിദ്യ’യുടെയും പ്രകാശം ലോകമെമ്പാടും പരത്തുന്ന, ലോകമെന്ന പുഷ്പകിരീടത്തിലെ രത്‌നമായാണ് ഞാന്‍ ഭാരതത്തെ കാണുന്നത്. ലോകമെന്ന പുഷ്പത്തിന്റെ ഹൃദയഭാഗത്തുള്ള തേന്‍ പോലെ, എല്ലാ രാഷ്‌ട്രങ്ങള്‍ക്കും പോഷണം നല്‍കാന്‍ ഭാരതത്തിന് സാധിക്കും. നമുക്ക് ലഭിച്ചതിനേക്കാള്‍ ശുദ്ധവും കരുണാര്‍ദ്രവും ധാര്‍മ്മികവുമായ ഒരു ലോകം അടുത്ത തലമുറയ്‌ക്ക് കൈമാറുക എന്നതാണ് നമ്മുടെ ധര്‍മ്മം.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ നമ്മുടെ ദേശീയ ജീവിതത്തിന്റെ എത്രയധികം മേഖലകളെയാണ് സ്പര്‍ശിച്ചിട്ടുള്ളതെന്ന് കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, ‘സുകന്യ സമൃദ്ധി യോജന’, പ്രസവാവധി നീട്ടാനുള്ള നടപടി, ‘ഉജ്ജ്വല’, 2023-ലെ വനിതാ സംവരണ നിയമം എന്നിവയിലൂടെ പെണ്‍മക്കളും വനിതകളും ശാക്തീകരിക്കപ്പെട്ടു. ‘നമാമി ഗംഗെ’, ‘ജല്‍ ജീവന്‍ ദൗത്യം’, ‘അമൃത് സരോവര്‍ ദൗത്യം’ എന്നിവയിലൂടെ ജലത്തെയും, ‘മിഷന്‍ ലൈഫ്’, ‘ഏക് പേഡ് മാ കേ നാം’, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം എന്നിവയിലൂടെ ഭൂമിയെയും ആദരിക്കുന്നു. ‘രാഷ്‌ട്രീയ ഗോകുല്‍ ദൗത്യം’ മുഖേന കന്നുകാലികളെ പരിപാലിക്കുകയും, ‘നശാ മുക്ത് ഭാരത് അഭിയാന്‍’ വഴി യുവാക്കളെ ലഹരിയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും ‘ആയുഷ്മാന്‍ ഭാരത്’, ‘ജന്‍ ഔഷധി’ കേന്ദ്രങ്ങള്‍ സേവനം നല്‍കുമ്പോള്‍, മാലിന്യമുക്ത നഗരങ്ങള്‍ക്കായി ‘സ്വച്ഛ് ഭാരത് ദൗത്യം 2.0’ പ്രവര്‍ത്തിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വികാസത്തിന് ആക്കം കൂട്ടുന്ന നിരവധി ഉദ്യമങ്ങളില്‍ ചിലത് മാത്രമാണിവ.

ഞാനും എന്റെ പ്രസ്ഥാനവും ഭൂമാതാവിനെയും മാനവരാശിയെയും നിസ്വാര്‍ത്ഥമായി സേവിക്കുന്നത് തുടരുന്നു; എങ്കിലും, ഏതെങ്കിലും ഒറ്റപ്പെട്ട ഒരു സംഘടനയ്‌ക്ക് കൈവരിക്കാനാവുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ പൗരാണിക ഋഷിമാരുടെ പാത പിന്തുടര്‍ന്ന്, അര്‍പ്പണബോധത്തോടും നിസ്വാര്‍ത്ഥതയോടും സ്‌നേഹത്തോടും കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരിഷ്‌കാരങ്ങള്‍ രാജ്യത്തുടനീളം നടപ്പിലാക്കുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

എന്റെ വീക്ഷണത്തില്‍, അദ്ദേഹത്തിന്റെ കരുത്തിനും നിര്‍ഭയത്വത്തിനും രാജ്യസ്‌നേഹത്തിനും ആധാരം ആത്മീയതയിലും ഭാരതത്തിന്റെ ശാശ്വതമഹത്വത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ്. സ്വാര്‍ത്ഥതാത്പര്യങ്ങളില്ലാത്ത, ഒന്നിനോടും അമിതാസക്തിയില്ലാത്ത, ഭാരതത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനായി സമര്‍പ്പിതമായ ഒരു നേതാവായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഉള്ളുകൊണ്ട് ഒരു സന്ന്യാസിയും, പ്രവൃത്തിയില്‍ കര്‍മ്മയോഗിയും സാമൂഹിക പരിഷ്‌കര്‍ത്താവുമാണ് അദ്ദേഹം.

 

Tags: IncredibleIndianarendramodiIndiancultureIndianheritageDevelopedIndia#MathaAmruthanandamayiBharatiyaSanskritiCulturalValuesNationBuildingTraditionalValues
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.