മലപ്പുറം:മുന്‍ എംഎല്‍എയും സി പി എം നേതാവുമായ പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മലപ്പുറത്തെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാര്‍ ഉദ്ദേശിച്ചതെന്നാണ് പിണറായിയുടെ വാദം.
വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ കഴിയാത്തതും ശക്തമായ മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നതുമായ പ്രദേശമാണ് മലപ്പുറം. ഈ അന്തരീക്ഷം തകര്‍ക്കാന്‍ മതമൗലികവാദികളും വര്‍ഗീയ ശക്തികളും ശ്രമിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നാണ് നന്ദകുമാര്‍ പറഞ്ഞത്.സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിലാണ് പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞത്.
യുഡിഎഫ് സര്‍ക്കാരിനെയും അതിന്റെ നയങ്ങളെയും പിണറായി രൂക്ഷമായി വിമര്‍ശിച്ചു.വന്ദേമാതരം പൂര്‍ണമായി ചൊല്ലിയതും കേന്ദ്രത്തിന്റെ വഖഫ് ബോര്‍ഡ് പരിഷ്‌കരണങ്ങളോടുള്ള സമീപനവും ഇതിന് ഉദാഹരണങ്ങളാണ്.
കേന്ദ്ര സര്‍ക്കാര്‍ വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ എല്‍ഡിഎഫ് അതിനെതിരെ കോടതിയെ സമീപിച്ചു.എന്നാല്‍ മുസ്ലീം ലീഗ് ഉള്‍പ്പെടുന്ന യുഡിഎഫ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിടണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടതെന്നും പിണറായി കുറ്റപ്പെടുത്തി.
മലപ്പുറം ജില്ല വര്‍ഗീയ വാദികളുടെ കൂട് എന്നാണ് സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ പി നന്തകുമാര്‍ പ്രസംഗത്തില്‍ പറഞ്ഞത്.വിവാദമായിട്ടും ഇതിനെ തളളിപ്പറയാന്‍ പിണറായി കൂട്ടാക്കിയില്ല എന്നത് ശ്രദ്ധേയമാണ്.
പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞത്.
















