ആലപ്പുഴ: പിണറായി വിജയനെ ഇല്ലാതാക്കാന്‍ വിഎസ് നേരിട്ട് രംഗത്തിറങ്ങിയിരുന്നെന്ന് സി പി എം മുന്‍ നേതാവും എം എല്‍ എയുമായ ജി സുധാകരന്‍. അന്ന് വിഎസിനോട് താന്‍ യോജിച്ചില്ല. മന്ത്രിസഭ ചേര്‍ന്നപ്പോള്‍ വിഎസ് ജുബ്ബയില്‍ നിന്ന് പേപ്പര്‍ എടുത്ത് വായിച്ചു. കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ മന്ത്രിസഭ അനുമതി നല്‍കുന്നു എന്നാണ് പേപ്പറില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ അന്ന് താന്‍ എഴുന്നേറ്റ് പറ്റില്ലെന്ന് പറഞ്ഞു. എസ് ശര്‍മ്മയും മേഴ്‌സിക്കുട്ടിയമ്മയും അന്ന് എതിര്‍പ്പ് രേഖപ്പെടുത്തി.എന്നാല്‍ ഇതിവിടെ കിടന്നോട്ടെ എന്ന് പറഞ്ഞ് വിഎസ് പേപ്പര്‍ തിരിച്ച് ജുബ്ബയുടെ പോക്കറ്റില്‍ വയ്‌ക്കുകയായിരുന്നു. അമ്പലപ്പുഴയില്‍ നടന്ന പൊതു പരിപാടിയിലാണ് സുധാകരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
















