കോട്ടയം: ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു. ഇന്നു വൈകീട്ട് 6 മണിയോടെ കനത്ത മഴയക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ബ്രഹമദത്തന്‍ ചരിഞ്ഞത്. കേരള ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ളആനയാണ് ബ്രഹ്‌മദത്തന്‍. നീരിളക്കത്തെ തുടര്‍ന്ന് മേലമ്പാറയിലെ രാജേഷ് പല്ലാടിന്റെ വസതിക്കു സമീപം തളച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഉണ്ടായ ഇടിമിന്നലിലാണ് ബ്രഹമദത്തന്‍ ചരിഞ്ഞത്. തൃശൂര്‍ പൂരമടക്കം ഉത്സവ എഴുന്നള്ളിപ്പുകളിലെ താരമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണമടഞ്ഞ പാപ്പാന്‍ ദാമോദരന്‍ നായരുടെ മൃതദേഹത്തിനു മുന്നില്‍ ബ്രഹമദത്തന്‍ തുമ്പിക്കൈ ഉയര്‍ത്തി പ്രണാമം അര്‍പ്പിക്കുന്ന ദൃശ്യം ഏറെ വൈറലായിരുന്നു.
















