കണ്ണൂര്‍: പാര്‍ട്ടി അച്ചടക്കം അടൂര്‍ പ്രകാശിനും ബാധകമെന്ന് കെപിസിസി പ്രസിഡന്‌റും മന്ത്രിയുമായ സണ്ണി ജോസഫ്. സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയാതെ അകത്തുതന്നെ സംസാരിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്‌ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ കെ സി വേണുഗോപാല്‍ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കുമുള്ളത്. ഇത് അടൂര്‍ പ്രകാശിന് മാത്രമല്ല, പാര്‍ട്ടിയിലെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ ദേശീയ നേതൃത്വത്തോട് വിശദീകരിക്കും.
സിപിഎം നേതാവ് നന്ദകുമാര്‍ നടത്തിയത് മലപ്പുറത്തിനെതിരായ കടുത്ത വിദ്വേഷ പ്രതികരണമാണെന്നും നേരത്തെ പിണറായി വിജയനും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
















