പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ നിരോധിത തഹ്‍രീകെ താലിബാൻ ചാവേർ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമടക്കം 12 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു.
സംഘർഷം നിലനിൽക്കുന്ന ഖൈബർ പഷ്തൂൻഖ്വ പ്രവിശ്യ അതിർത്തിയിൽ ദേര ഇസ്മാഈൽ ഖാൻ ജില്ലയില ദാരാസിന്ദയിലാണ് സ്ഫോടക വസ്തുക്കൾ നിറച്ച ട്രാക്ടർ ട്രോളിയുമായി ചാവേർ അമൻ മേല പൊലീസ് ചെക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയത്. രണ്ട് കസ്റ്റംസ് ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
















