കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍ എന്നിവരെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. ഇതിനു പിന്നാലെ ഇരുവരും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
കേസില്‍ ഡോ. എംകെ റാം ഒന്നാം പ്രതിയും മറ്റൊരു അധ്യാപിക സംഗീത നമ്പ്യാര്‍ രണ്ടാംപ്രതിയുമാണ്. റാമിന് അടുത്തിടെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ പ്രവേശിക്കരുത്, വിദ്യാര്‍ത്ഥികളെ സ്വാധീനിക്കരുത് തുടങ്ങി കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.
നിതിന്‍ രാജ് ഏപ്രില്‍ പത്തിനാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപമാണ് നിതിന്‍ രാജ് ജീവനൊടുക്കാനിടയാക്കിയതെന്ന ബന്ധുക്കളുടെ പരാതിയിലാണ് കേസ്.
















