പത്തനംതിട്ട: കോളിളക്കം സൃഷ്ടിച്ച മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ 15 വര്‍ഷത്തിനു ശേഷം അഞ്ച് പ്രതികളെ ശിക്ഷിച്ച് സിജെഎം കോടതി. ഒന്നാംപ്രതി വിനു, രണ്ടാം പ്രതി സുരേഷ്, നാലാംപ്രതി സുധീഷ്, അഞ്ചാം പ്രതി ഗിരീഷ് എന്നിവര്‍ക്ക് രണ്ട് വര്‍ഷവും 11 മാസവും കഠിനതടവാണ് ശിക്ഷ. മൂന്നാം പ്രതി ഒളിവിലാണ്. ഏഴാംപ്രതി ബിജു ഒന്നര വര്‍ഷം തടവ് അനുഭവിക്കണം. പതിനായിരം രൂപ പിഴയൊടുക്കുകയും വേണം. ആറും എട്ടും പ്രതികളെ വിട്ടയച്ചു.പ്രതികള്‍ ആകെ ഏഴു ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരം നല്‍കണം. സഹകരണ ബാങ്കില്‍ നിന്ന് നാലര കിലോ സ്വര്‍ണ്ണവും മൂന്നര ലക്ഷത്തിലധികം രൂപയുമാണ് കവര്‍ന്നത്.
അവധിദിവസം ഗ്യാസ് കട്ടറുപയോഗിച്ച് പിന്നിലെ ഭിത്തി തുരന്നാണ് പ്രതികള്‍ ബാങ്കില്‍ കയറിയത്. തുടര്‍ന്ന് മോഷ്ടിച്ച വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു.
















