ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള തന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചുവെന്ന സ്ത്രീയുടെ ഹര്‍ജിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രവര്‍ത്തകരായ സൗരവ് ദാസ്, അഭിജീത് ദിപ്‌കെ, അശുതോഷ് റാങ്ക, രത്‌ന സിംഗ് എന്നിവര്‍ക്ക് ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ആക്ഷേപകരമായ ഉള്ളടക്കം ഉടന്‍ നീക്കം ചെയ്യാന്‍ കോടതി മെറ്റായോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
‘ഇത് അസാധാരണമായ ഒരു നിലപാടാണ്, ഇത് ഒരു സ്ത്രീയുടെ മാത്രം കാര്യമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കാര്യമാണ്.’ കോടതി പറഞ്ഞു.
പരാതി നല്‍കിയിട്ടും പോലീസ് ഒന്നും ചെയ്തില്ലെന്ന് സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
















