ന്യൂദല്‍ഹി: ‘പത്രം വായിച്ചശേഷം നിങ്ങളുടെ ഭാവനയില്‍ വരുന്ന എല്ലാത്തിനും നിങ്ങള്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ദല്‍ഹിയില്‍ നടന്ന പാറ്റ പാര്‍ട്ടി പ്രതിഷേധത്തിനിടെ ലാത്തി ചാര്‍ജ് നടന്നോ എന്ന കാര്യത്തില്‍ പത്രവാര്‍ത്തയും ദല്‍ഹി പോലീസിന്‌റെ നിലപാടും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നുചൂണ്ടിക്കാട്ടി പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി എത്തിയയാളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതി ആരാഞ്ഞു.
ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ദല്‍ഹി പോലീസിന്റെ നിലപാടിന് വിരുദ്ധമാണ് എന്നതുകൊണ്ട് മാത്രം പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
രണ്ട് കക്ഷികള്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലോ ഒരു വ്യക്തിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെങ്കിലോ മാത്രമേ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.
















