ഇടുക്കി: കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് നിഗമനം.അണക്കര സ്വദേശി മറ്റത്തില്‍ രാജന്‍ ആണ് മരിച്ചത്. രാജന്റെ ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന പുളിയന്‍മല സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
അണക്കര അല്‍ഫോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജനെ ശ്വാസംമുട്ടല്‍ കലശലായതിനെത്തുടര്‍ന്ന് കട്ടപ്പനയിലെ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ്
നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലേയ്‌ക്ക് ഇടിച്ചുകയറുകയായിരുന്നു. ആംബുന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
















