
ഇടുക്കി: ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമാനയാത്രയുമായി ബന്ധപ്പെട്ട ചോദ്യത്തോട് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമീപത്തുണ്ടായിരുന്ന പോലീസുകാരോട് മാധ്യമപ്രവർത്തകരെ പിടിച്ചുമാറ്റാനും ആവശ്യപ്പെട്ടു.
യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു വി ഡി സതീശന്റെ രൂക്ഷ പ്രതികരണം. വിമാനയാത്ര വിവാദം, കർത്തയുടെ ഡയറിയില്‍ പേര് വന്നതിനെ കുറിച്ചുമുള്ള ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചിട്ടും ദേഷ്യപ്പെട്ട് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയെന്ന ഷോണ്‍ ജോര്‍ജിന്റെ ആരോപണത്തെക്കുറിച്ച് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും യാതൊന്നും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. താന്‍ ആളുകളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കട്ടേയെന്നും നിങ്ങള്‍ മാറിനില്‍ക്കണം എന്നും വി ഡി സതീശന്‍ പറഞ്ഞു.
യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി കൈയുയര്‍ത്തി പറ്റില്ലെന്ന് പറഞ്ഞു. ഞാന്‍ നിങ്ങളെ കാണുന്നില്ലെന്നും ദയവ് ചെയ്ത് മാറിനില്‍ക്കെന്നും മുഖ്യമന്ത്രി പറയുകയായിരുന്നു. മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെടെ പ്രതികരിക്കേണ്ട സ്ഥലമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരുമായി അല്‍പ സമയം വാക്കുതര്‍ക്കമുണ്ടായി.
മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിലായി വിവാദമായിരുന്നു. സർക്കാർ പണം ചെലവാക്കിയിട്ടില്ലെന്നും പരിചയക്കാരനാണ് വിമാനം ഏർപ്പെടുത്തിയതെന്ന് സതീശൻ നേരത്തെ പറഞ്ഞിരുന്നത്. ആരാണ് ആ സ്പോൺസറെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് ചിപ്സൺ ഏവിയേഷനാണ് സ്പോൺസറെന്ന് പുറത്തു വന്നത്.