
ഹാംഗ്ഷൂ: ഏഷ്യന്‍ ഗെയിംസ് ട്രാക്കില്‍ ഭാരതത്തിന്റെ കുതിപ്പ് തുടരുന്നു. ആവേശം അണപൊട്ടിയ മിക്‌സഡ് 4 400 മീറ്റര്‍ റിലേയില്‍ ഭാരതം വെള്ളി മെഡല്‍ സ്വന്തമാക്കി. എം. ആര്‍. പൂവമ്മ, വിശാല്‍ ടി. കെ., വിത്യ രാമരാജ്, മനു ടി. എസ്. എന്നിവരടങ്ങിയ നാലംഗ സംഘമാണ് ഭാരതത്തിനായി റണ്ണറപ്പ് കിരീടം അണിഞ്ഞത്. 3:14.46 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ഭാരതം വെള്ളി സ്വന്തമാക്കിയത്.
കരുത്തും ചടുലതയുമാര്‍ന്ന പ്രകടനത്തോടെ .12 സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഭാരതം വെള്ളി മെഡലിനായി വിയെറ്റ്‌നാം റിലേ ടീമിനെ മറികടന്നത്. 3:14.54 മിനിറ്റിലാണ് വിയെറ്റ്‌നാം റിലേ താരങ്ങള്‍ ഫിനിഷ് ചെയ്തത്. 3:12.87 മിനിറ്റില്‍ ഫിനിഷ് ചെയ്ത ബഹ്‌റൈന്‍ നേടി.
മത്സരത്തിലുടനീളം ശക്തമായ പോരാട്ടം കാഴ്ചവെച്ച ഭാരത സംഘം, അവസാന മീറ്ററുകളില്‍ വിത്യ രാമരാജിന്റെയും മനുവിന്റെയും തകര്‍പ്പന്‍ ഫിനിഷിംഗിലൂടെയാണ് മെഡല്‍ ഉറപ്പിച്ചത്.മലയാളി കരുത്തായി മനു ടി. എസ്. ഭാരതത്തിന്റെ ഈ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ടീമിലെ മലയാളി സാന്നിധ്യമായ മനു ടി. എസ്. ആണ്. ഇടുക്കി സ്വദേശിയായ മനു, ട്രാക്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഭാരതത്തെ മെഡല്‍ പീഠത്തില്‍ എത്തിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഏഷ്യന്‍ വേദിയില്‍ ഭാരതത്തിന്റെ പതാക ഉയര്‍ത്താന്‍ കഴിഞ്ഞത് മനുവിനും ഭാരതീയ അത്‌ലറ്റിക്‌സിനും വലിയ നേട്ടമായി.