നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. പാകിസ്ഥാനെ 4-3 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. .ഏഷ്യാകപ്പ് ഫൈനലില്‍ കടന്നതോടെ ഇന്ത്യ്‌ക്ക് 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാനായി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇന്ത്യയ്‌ക്ക് വേണ്ടി രണ്ട് ഗോളുകള്‍ ആദ്യ പാദത്തില്‍ നേടി. രണ്ടാം പാദത്തില്‍ സുഖ്ജീതാണ് രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ഗോള്‍ നേടിയത്. ഇന്ത്യയുടെ പ്രതിരോധ നിരയുടെ ദൗര്‍ബല്യം മുതലെടുത്ത് പാകിസ്ഥാന്‍ ആറ് പെനാല്‍റ്റികളാണ് നേടിയത്. ഗോളുകള്‍ തിരിച്ചടിച്ച് പാകിസ്ഥാന്‍ ഇന്ത്യയുടെ ഒരു ഘട്ടത്തില്‍ 3-3 സമനിലയില്‍ കുരുക്കിയതോടെ വലിയ സമ്മര്‍ദ്ദം ഇന്ത്യയ്‌ക്ക് മേല്‍ ഉണ്ടായി. പക്ഷെ അവസാനഘട്ടത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി അഭിഷേക് ആണ് ഇന്ത്യയ്‌ക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. ഇതോടെ സ്കോര്‍ 4-3 ആയി. മലേഷ്യയും കൊറിയയും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ഇന്ത്യ ഫൈനലില്‍ നേരിടും.
ഗെയിംസില്‍ നിലവിലെ സ്വര്‍ണ ജേതാക്കളായ ഭാരതം ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിത കുതിപ്പാണ് നടത്തിയത്. ഇന്തോനേഷ്യ(13-1), ശ്രീലങ്ക(16-1), ദക്ഷിണ കൊറിയ(8-2), ജപ്പാന്‍(2-0), ബംഗ്ലാദേശ്(10-0) എന്നിവര്‍ക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായാണ് സെമിയിലെത്തിയിരിക്കുന്നത്.
ഇപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇന്ത്യയ്‌ക്ക് വേണ്ടി ആകെ 10 ഗോളുകള്‍ നേടി. ഒന്‍പത് ഗോളുകള്‍ നേടിയ ദില്‍പ്രീത് സിങ്ങും അഭിഷേകും മികച്ച ഫോമിലാണ്.പൂള്‍ ബിയില്‍ റണ്ണേഴ്‌സ് അപ്പുകളായാണ് എട്ട് തവണ ചാമ്പ്യന്മാരായ പാകിസ്ഥാന്‍ സെമിയിലെത്തിയത്. 2023 ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ 10-2 എന്ന വമ്പന്‍ മാര്‍ജിനിലാണ് ഭാരതം പാകിസ്ഥാനെ തോല്‍പ്പിച്ചത്. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിന് ശേഷം പാകിസ്താന് ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
















