മസ്‌കറ്റ് : ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2026 സെപ്റ്റംബർ 20-നാണ് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെൻ്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് ഇക്കാര്യം അറിയിച്ചത്.
തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന ഒമാനി പൗരന്മാർക്കും യോഗ്യതയുള്ള പ്രവാസികൾക്കും ഈ രജിസ്ട്രേഷൻ നടപടികളിൽ പങ്കെടുക്കാവുന്നതാണ്.
https://hajj.om/ എന്ന വിലാസത്തിൽ ലഭ്യമാകുന്ന ഇലക്ട്രോണിക് ഹജ്ജ് സംവിധാനം വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. 2026 സെപ്റ്റംബർ 28 മുതൽ 2026 ഒക്ടോബർ 11 വരെ ഇതിന്റെ കാലാവധി.
















