തിരുവനന്തപുരം: പ്രധാനമന്ത്രിയെയും പ്രായമേറിയ സ്ത്രീകളേയും അപമാനിക്കുന്ന രീതിയില്‍ രാഹുല്‍ ഗാന്ധിയും കൊമേഡിയന്‍ പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ആര്‍. ശ്രീലേഖ.”മതിഭ്രമം മൂത്ത കോമാളി പുൽകിത് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത് പപ്പു കൂടെ പോട്ടെ.” – ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആര്‍.ശ്രീലേഖ വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധിയും കൊമേഡിയന്‍ പുള്‍കിത് മണിയും ചേര്‍ന്ന് അവതരിപ്പിച്ച പരിപാടി തരംതാഴ്ന്നതും അശ്ലീലവുമായ ട്രോളുകൾ” അവതരിപ്പിച്ച “മോശം ഭാഷാപ്രയോഗങ്ങളുള്ള വിനോദപരിപാടി” എന്നാണ് ബിജെപി വക്താവ് സി.ആർ. കേശവൻ ഉള്‍പ്പെടെയുള്ളവര്‍ വിശേഷിപ്പിച്ചത്; മാന്യവും ശരിയായ ചിന്താഗതിയുമുള്ള ആർക്കും ഇതിൽ രസകരമായി ഒന്നും കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ പിടിച്ചിടുക വഴി പുല്‍കിത് മണിയും രാഹുല്‍ ഗാന്ധിയും അവിടെ കിടന്നു ചിരിച്ചു ചാവട്ടെയെന്നും ആര്‍. ശ്രീലേഖ കുറിച്ചു. .
















