ആലപ്പുഴ:ഹൗസ് ബോട്ട് തീപ്പിടിച്ച് നശിച്ചു. പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിലാണ് അപകടം.
ബോട്ടില്‍ തീ പടരുന്നത് കണ്ടയുടന്‍ ജീവനക്കാര്‍ പുറത്തിറങ്ങി.ഇതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം.
സംഭവസമയത്ത് ബോട്ടില്‍ സഞ്ചാരികള്‍ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ കെടുത്തി.
















