കുന്നംകുളം: കുന്നംകുളം മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫാണ് പ്രതി. 2026 സെപ്റ്റംബർ 10നാണ് മോഷണം നടന്നത്.
ഏകദേശം 15 ലക്ഷം രൂപ വില വരുന്ന പഞ്ചലോഹവിഗ്രഹമാണ് ഇത്. എറണാകുളം വടക്കേക്കരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ശാസ്ത്രീയമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും ആണ് പ്രതിയെ കുടുക്കിയത്.
കൊടുങ്ങല്ലൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെടുക്കുകയായിരുന്നു.
















