കൊല്ലം: താന്നിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഉടമ അറസ്റ്റില്‍.റോജര്‍ ആംഗസ് നെപ്പോളിയനെ (42) കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് ഉടമ യോഹന്നാന്‍ ആണ് അറസ്റ്റിലായത്.
റോജറിന്റെ മരണം ശരീരത്തിലേറ്റ മര്‍ദനം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതോടെയാണ് യോഹന്നാനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ആറിനാണ് സംഭവം. റിസോര്‍ട്ട് വളപ്പിലെ കരിയില മാറ്റുന്നതുമായി ബന്ധപ്പെട്ട് റോജറും യോഹന്നാനും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ യോഹന്നാന്‍ റോജറിനെ മര്‍ദിക്കുകയായിരുന്നു. തലയ്‌ക്കു ഗുരുതര പരിക്കേറ്റ റോജര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ 27ന് മരിച്ചു. യോഹന്നാന്‍ മദ്യലഹരിയിലായിരുന്നെന്നും പ്രകോപനമില്ലാതെയാണ് മര്‍ദിച്ചതെന്നും റോജറിന്റെ കുടുംബം പറഞ്ഞു.
സംഭവ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് നാട്ടില്‍ എത്തിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ യോഹന്നാനെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















