പാലക്കാട് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ വൃദ്ധയായ അമ്മയെ പോലും പരിഹസിച്ചതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് പ്രശാന്ത് ശിവൻ. ഇത് ഈ നാടിന്റെ പ്രശ്നമല്ലെന്നും , മറിച്ച് മനുഷ്യരുടെ സംസ്ക്കാരം പോലും രാഹുലിന് അറിയാത്തതിന്റെ പ്രശ്നമാണെന്നും പ്രശാന്ത് ശിവൻ പറയുന്നു.
വൃദ്ധയായ ഒരു അമ്മയുടെ നിസ്സഹായാവസ്ഥയെ പോലും ട്രോൾ മെറ്റീരിയൽ ആക്കുക, അതിനെ സ്വന്തം പാർട്ടിയുടെ രാഷ്‌ട്രീയ സോഷ്യൽ മീഡിയ മസിൽ പവർ കൊണ്ട് രാഷ്‌ട്രീയമായി രാജ്യം മുഴുവൻ എത്തിച്ചു പരിഹസിക്കാൻ കണ്ടന്റ് ഉണ്ടാക്കി സോഷ്യൽ മീഡിയക്ക് എറിഞ്ഞു കൊടുക്കുക.—ഇത് എന്ത് രാഷ്‌ട്രീയമാണ് രാഹുൽ ഗാന്ധി മുന്നോട്ട് വെക്കുന്നത്.
നിങ്ങൾക്ക് മോദിയെ എതിർക്കാം , ഇവിടുത്തെ നയങ്ങളെ എതിർക്കാം, രാജ്യ സുരക്ഷയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാം പക്ഷെ വൃദ്ധയായ ഒരമ്മയ്‌ക്ക് ഇരിക്കാൻ കസേര നൽകിയതിനെ പോലും പരിഹസിക്കുന്നത് ശരിയല്ല. മനുഷ്യത്വത്തെ പരിഹസിക്കരുത്. ഒരു മനുഷ്യൻ എത്രത്തോളം അധപതിച്ചു എന്നതിന്റെ തെളിവാണിത് .മാതാപിതാ ഗുരു ദൈവം എന്ന നമ്മുടെ രാജ്യത്തിന്റെ സംസ്ക്കാരവും, ഇറ്റലിയുടെ യൂറോപ്യൻ ഡി എൻ എ യും തമ്മിലുള്ള വ്യത്യസമാണിത്. ഇത് പോലെയുള്ള ഇറ്റാലിയൻ സംസ്ക്കാരമല്ല നമുക്ക് വേണ്ടതെന്നും പ്രശാന്ത് ശിവൻ പറയുന്നു.















