India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ന്യൂ​ദല്‍ഹി​യി​ലെ​ത്തി. പുലർച്ചെ മൂന്നുമണിയോടെ ദല്‍ഹി​യി​ലെ പാ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​നെ  കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് നേരിട്ടെത്തി ഔ​ദ്യോ​ഗി​ക​മാ​യി സ്വീ​ക​രി​ച്ചു.

സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി സു​പ്ര​ധാ​ന​മാ​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണം, ഊ​ർ​ജ പ​ങ്കാ​ളി​ത്തം, വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ൽ പ്ര​ധാ​ന അ​ജ​ണ്ട​യാ​കും. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെയും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യമാണുള്ളത്.

ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ നിർണായക ഉഭയകക്ഷി ചർച്ചകൾ നടക്കും. വ്യാപാര-സാമ്പത്തിക സഹകരണത്തിന് പുറമെ പ്രതിരോധ മേഖലയിലെ സുപ്രധാന കരാറുകളും ചർച്ചയാകും.

ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എസ്-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നത് സംബന്ധിച്ച അന്തിമഘട്ട ചർച്ചകൾ നടക്കും. സുഖോയ് പോർവിമാനങ്ങളുടെ കരാറുകൾ, സൈനിക ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും കൈമാറ്റം, ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും അജണ്ടയിലുണ്ട്. സുരക്ഷ കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭ സമിതിയുടെ (സി.സി.എസ്) അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക് ഇതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടാകും.

റഷ്യ-യുക്രെയ്ൻ യുദ്ധം ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമാകും. കഴിഞ്ഞ കുറച്ചുനാളുകളായി ഈ വിഷയം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ, നയതന്ത്ര തലത്തിൽ പ്രശ്നപരിഹാരം കാണാനാണ് ഇന്ത്യ ശ്രമിക്കുന്നത്. സംഘർഷ പാതയിൽ നിന്ന് മാറി സമാധാന ചർച്ചകളിലേക്ക് ഇരു രാജ്യങ്ങളെയും കൊണ്ടുവരിക എന്നതാണ് ഭാരതത്തിന്റെ
പ്രധാന ലക്ഷ്യം.

നാളെയും മറ്റന്നാളുമായി നടക്കുന്ന ബ്രിക്സ് ഉച്ചകോടി വിജയകരമായി പൂർത്തിയാക്കാനും, എല്ലാ അംഗരാജ്യങ്ങളെയും ഉൾപ്പെടുത്തി ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കാനുമാണ് ഭാരതം ലക്ഷ്യമിടുന്നത്. ഇതിനായുള്ള നയതന്ത്ര നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ആരംഭിച്ചിരുന്നു. ബ്രസീൽ, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് പുറമെ പുതിയതായി അംഗത്വം ലഭിച്ച രാജ്യങ്ങളുടെ പ്രതിനിധികളും ഇത്തവണത്തെ ഉച്ചകോടിയുടെ ഭാഗമാകുന്നുണ്ട്. ആഗോളതലത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനത്തിന് ബദലായി വളർന്നുവരുന്ന ബ്രിക്സ് കൂട്ടായ്‌മയുടെ അധ്യക്ഷ പദവി ഭാരതം
വഹിക്കുന്നത് ഏറെ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.

Recent Posts