Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2026, 03:38 pm IST
inIndia

ന്യൂദല്‍ഹി: ദുബായ്- ഇസ്രായേൽ വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ നീക്കം ധീരമായി പരാജയപ്പെടുത്തിയ ഫ്ലൈദുബായ് എയർലൈൻസ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്‌ (വെള്ളിയാഴ്ച) ടെലിഫോണിൽ സംസാരിച്ചു.

സംഭാഷണത്തിനിടെ പ്രധാനമന്ത്രി സ്മിതിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹം കാണിച്ച അസാമാന്യ ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു. രാജ്യം മുഴുവൻ പൈലറ്റിനായി പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു.

“നിങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ജീവനുവേണ്ടി പൊരുതേണ്ടി വരികയും ചെയ്തു. എന്നിട്ടും സ്വന്തം ജീവനെക്കുറിച്ച്‌ ആലോചിക്കാതെ യാത്രക്കാരുടെ ജീവനാണ് നിങ്ങള്‍ പ്രാധാന്യം നല്‍കിയത്. നിങ്ങള്‍ 140 കോടി ഭാരതീയരുടെ അഭിമാനം ഉയര്‍ത്തിയിരിക്കുന്നു, താങ്കളുടെ ധൈര്യവും ആത്മവീര്യവും സമയോചിതമായ ഇടപെടലുമാണ് നിരവധി ആളുകളുടെ ജീവൻ രക്ഷിച്ചത്. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, മറിച്ച് ജീവൻ രക്ഷിക്കുന്നവരാണ് നമ്മൾ ഭാരതീയര്‍ എന്ന് ഇന്ന് രാജ്യം മുഴുവൻ അഭിമാനത്തോടെ പറയും,” പ്രധാനമന്ത്രി സ്മിത് മച്ചാറിനോട് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിൽ വികാരാധീന ക്യാപ്റ്റൻ സ്മിത്, പ്രധാനമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷമാണെന്ന് പറഞ്ഞു. നരേന്ദ്ര മോദിയാണ് തന്റെ ഏറ്റവും വലിയ റോൾ മോഡലെന്നും സ്മിത് അദ്ദേഹത്തോട് പറഞ്ഞു.

നേരത്തെ വ്യാഴാഴ്ച, ക്യാപ്റ്റന്‍ സ്മിതിന്റെ ഭാര്യയുമായും മാതാപിതാക്കളുമായും പ്രധാനമന്ത്രി സംസാരിച്ചിരുന്നു. കുടുംബത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും ഇന്ത്യന്‍ എംബസി വഴി ഉറപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ സ്മിതിന്റെ ധീരതയെ നേരത്തെ തന്നെ പ്രധാനമന്ത്രി ‘യഥാര്‍ത്ഥ നായകന്‍’ എന്ന് വിശേഷിപ്പിച്ച് എക്‌സിലൂടെ ആദരവ് രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ യുപിഎസ്സിയുടെ ശതാബ്ദി ആഘോഷങ്ങളില്‍ സംസാരിക്കവെയും, ‘സെപ്റ്റംബര്‍ 11 മോഡലിലുള്ള ഒരു വലിയ വിമാന ദുരന്തമാണ് ഇന്ത്യന്‍ പൈലറ്റ് തടഞ്ഞതെന്ന്’ ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രശംസിച്ചിരുന്നുവെന്ന് നരേന്ദ്ര മോദി ഓര്‍മ്മിപ്പിച്ചു.

13 വര്‍ഷത്തിലധികം സിവില്‍ ഏവിയേഷന്‍ പരിചയസമ്പത്തുള്ള പൈലറ്റാണ് ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍. ഫ്‌ലൈദുബൈയില്‍ ചേരുന്നതിന് മുന്‍പ് 11 വര്‍ഷത്തോളം സ്‌പൈസ്‌ജെറ്റില്‍ ലൈന്‍ ട്രെയിനിംഗ് ക്യാപ്റ്റനായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഫ്‌ലൈദുബൈ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Tags: Narendra ModiFlydubai flightCaptain Smit MachchharIndian commercial pilot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.