ഫ്ലൈദുബായിലെ ഭീകരാക്രമണത്തിനിടെ അസാമാന്യ ധീരത പ്രദർശിപ്പിച്ച ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ. ക്യാപ്റ്റൻ മച്ചാറിനെ സല്യൂട്ട് ചെയ്യുന്നു എന്നാണ് സൽമാൻ ഖാൻ എക്‌സിൽ കുറിച്ചത് . “നിങ്ങൾ മികച്ച ജോലി ചെയ്തു പൈലറ്റ് ജി, ഞങ്ങൾ എല്ലാവരും നിങ്ങളെ സല്യൂട്ട് ചെയ്യുന്നു, നിങ്ങളോടൊപ്പം പറക്കുന്നത് രസകരമായിരിക്കും.. നന്നായി ചെയ്തു സഹോദരാ.. ക്യാപ്റ്റൻ #സ്മിറ്റ്മച്ചാറേ “ എന്നാണ് സൽമാന്റെ കുറിപ്പ്.
സൽമാൻ ഖാനെ കൂടാതെ, ബോളിവുഡ് നടൻ രൺവീർ സിങ്ങും ഇൻസ്റ്റാഗ്രാമിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിക്കുകയും “ക്യാപ്റ്റൻ കറേജിയസ്” എന്ന് ചിത്രം പങ്ക് വയ്‌ക്കുകയും ചെയ്തു. സല്യൂട്ട്, ഇന്ത്യൻ പതാക എന്നിവയുടെ ഇമോജികളും ഒപ്പം ധുരന്ധറിലെ ജാൻ സേ ഗുസാർട്ടെ ഹേ എന്ന ഗാനവും പ്ലേ ചെയ്തിട്ടുണ്ട്.
















