Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

നരേന്ദ്രമോദി (പ്രധാനമന്ത്രി)byനരേന്ദ്രമോദി (പ്രധാനമന്ത്രി)
Sep 28, 2026, 06:44 am IST
inMain Article
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

‘വൃക്ഷ് ക ബഹും നഹിം ഫല്‍ ഭഖൈ, നദീ ന സഞ്ചൈ നീര്‍; പരമാരഥ് കേ കാരണേ, സാധുന്‍ ധരാ ശരീര്‍’ എന്ന മനോഹരമായ ഒരു ചൊല്ലുണ്ട്. വൃക്ഷം സ്വന്തം ഫലം ഭക്ഷിക്കുന്നില്ല; നദി സ്വന്തം ജലം സൂക്ഷിച്ചുവെക്കുന്നുമില്ല എന്നാണ് ഇതിനര്‍ത്ഥം. രണ്ടും മറ്റുള്ളവരുടെ നന്മയ്‌ക്കായാണ് നിലകൊള്ളുന്നത്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ എത്രയോ വലിയ അര്‍ത്ഥമാണ് ചുറ്റുമുള്ളവരുടെ ക്ഷേമത്തിനായി സമര്‍പ്പിക്കപ്പെട്ട ജീവിതത്തിന് കൈവരുന്നതെന്ന് നമ്മുടെ സംന്യാസിമാരും ദാര്‍ശനികരും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഈ ഭാവം നിരന്തരം പ്രതിഫലിച്ച ഒരാളുണ്ടെങ്കില്‍ അത് അശോക് സിംഗാള്‍ ആയിരുന്നു.

ആത്മീയ അന്വേഷണം, സാംസ്‌കാരിക ഉണര്‍വ്, പതിറ്റാണ്ടുകള്‍ നീണ്ട സമര്‍പ്പിത സംഘടനാ പ്രവര്‍ത്തനം എന്നിവയെ ഒരുമിപ്പിച്ച ആ അസാധാരണ വ്യക്തിത്വത്തെ ആദരിക്കുന്നതിന് സപ്തംബര്‍ 27 മുതല്‍ നാം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്.

അശോക് ജിയുമായി ഇടപഴകാനും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങാനും എണ്ണമറ്റ അവസരങ്ങള്‍ ലഭിച്ചത് ഒരു സുകൃതമായി ഞാന്‍ കരുതുന്നു. സംഘടനാ ചുമതലകള്‍ വഹിച്ചിരുന്ന യുവ കാര്യകര്‍ത്താവെന്ന നിലയില്‍, 1981-ലായിരുന്നു ആദ്യകാല അനുഭവങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ കൈപ്പടയിലെഴുതിയ ഒരു കത്ത് എനിക്ക് ലഭിച്ചു. സ്വാഭാവികമായും എനിക്കതൊരു ശ്രദ്ധേയ നിമിഷമായിരുന്നു. വരാനിരിക്കുന്ന ഒരു പ്രധാന പരിപാടിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം ചെയ്യേണ്ട ചില ചുമതലകളും അതില്‍ ചേര്‍ത്തിരുന്നു.

പതിറ്റാണ്ടുകളിലായി രാപകലില്ലാതെ അദ്ദേഹം അധ്വാനിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വിദൂര ദേശങ്ങളിലേക്ക് അദ്ദേഹം ദീര്‍ഘവും ദുഷ്‌കരവുമായ യാത്രകള്‍ നടത്തുമായിരുന്നു. ഗുജറാത്തിലെ ആദിവാസി മേഖലകളിലൂടെ യാത്ര ചെയ്യുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി കൂടുതലായി എന്തുചെയ്യാനാവുമെന്ന് ആ മനസ്സ് നിരന്തരം ചിന്തിച്ചുകൊണ്ടേയിരുന്നു. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് പ്രകൃതിദുരന്തമുണ്ടാകുമ്പോഴെല്ലാം അവിടെ ആദ്യം നേരിട്ടെത്തുന്നവരിലൊരാളായി, അല്ലെങ്കില്‍ ദുരിതബാധിതരെ സഹായിക്കാന്‍ കാര്യകര്‍ത്താക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നവരിലൊരാളായി അശോക് ജി ഉണ്ടായിരുന്നു. 2001ലെ കച്ച് ഭൂകമ്പത്തിന് ശേഷം അദ്ദേഹത്തോടൊപ്പമുള്ള എന്റെ അനുഭവം ഒരിക്കലും മറക്കാനാവാത്തതാണ്.

മറ്റുള്ളവരോടുള്ള ഈ കാരുണ്യവും കരുതലും അശോക് ജിയുടെ ജീവിതത്തില്‍ വളരെ ചെറുപ്പത്തിലേ കടന്നുവന്ന ഒന്നാണ്. വളരെ പ്രശസ്തവും സമ്പന്നവുമായ കുടുംബത്തിലായിരുന്നു ജനനം. അദ്ദേഹത്തിന്റെ പിതാവ് മഹാവീര്‍ പ്രഗത്ഭനായ ഒരു ഭരണാധികാരിയായിരുന്നു. സഹോദരന്മാരില്‍ ഒരാളായ ബി.പി. സിംഗാള്‍ പിന്നീട് പോലീസ് ഉദ്യോഗസ്ഥനും തുടര്‍ന്ന് പാര്‍ലമെന്റ് അംഗവുമായി. മറ്റൊരു സഹോദരന്‍ വി.പി സിംഗാള്‍ ത്രിപുര സംസ്ഥാനം രൂപീകരിക്കപ്പെട്ട സമയത്ത് അവിടെ ചീഫ് സെക്രട്ടറിയായിരുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ വാണിജ്യ-കാര്‍ഷിക രംഗങ്ങളില്‍ വിജയം കൈവരിച്ചു. എന്നാല്‍ ചെറുപ്പം മുതല്‍ തന്നെ അശോക് ജി ആകര്‍ഷിക്കപ്പെട്ടത് തീര്‍ത്തും വ്യത്യസ്തമായ ഒരു മേഖലയിലേക്കായിരുന്നു; ഭാരതത്തിന്റെ പുനരുത്ഥാനത്തിലേക്കും ഭാരതാംബയുടെ മക്കള്‍ക്ക് മഹത്വം കൊണ്ടുവരുന്നതിലേക്കും. പ്രയാഗ്രാജില്‍ വളര്‍ന്നുവന്ന അശോക് ജി സംഗമതീരത്ത് മണിക്കൂറുകളോളം ഇരിക്കുമായിരുന്നു. നദി അദ്ദേഹത്തില്‍ സ്വാഭാവികമായും താല്പര്യമുണര്‍ത്തിയിരുന്നു, ഒപ്പം അവിടെയെത്തുന്ന സംന്യാസിമാരും ദാര്‍ശനികരും ഭക്തരുമെല്ലാം അദ്ദേഹത്തെ ആകര്‍ഷിച്ചു. ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെക്കുറിച്ചുള്ള ധാരണ അദ്ദേഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ ഇത് വഴിയൊരുക്കുകയും സമൂഹത്തിനായി എന്തെങ്കിലും ചെയ്യാനുള്ള നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. മറ്റുള്ളവര്‍ക്കായി ജീവിക്കണമെന്ന ഈ ആഗ്രഹമാണ് അദ്ദേഹത്തെ ആര്‍എസ്എസിലേക്ക് ആകര്‍ഷിച്ചത്. തേടിയെത്തിയ ഓരോ ഉത്തരവാദിത്തവും ആവേശത്തോടെയും അച്ചടക്കത്തോടെയും കര്‍ത്തവ്യബോധത്തോടെയുമാണ് അദ്ദേഹം ഏറ്റെടുത്തത്.

സ്ഥിരോത്സാഹത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും അശോക് സിംഗാള്‍ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുത്തു. ഒരു സദസ്സിനെ മുഴുവന്‍ ആകര്‍ഷിച്ചു നിര്‍ത്താന്‍ പോന്ന ഗംഭീര ശബ്ദവും പ്രസംഗപാടവവും അദ്ദേഹത്തിനുണ്ടായിരുന്നു. സഹ കാര്യകര്‍ത്താക്കളോടുള്ള കരുതലും അത്രമേല്‍ ശ്രദ്ധേയമായിരുന്നു. പരിചയപ്പെട്ട ആര്‍ക്കും ആ ലാളിത്യത്തില്‍ അത്ഭുതം തോന്നാതിരിക്കില്ല. സന്ത് സമാജവുമായി ആഴത്തില്‍ ആത്മബന്ധം പുലര്‍ത്തിയ അദ്ദേഹം രാജ്യത്തെ സംന്യാസിമാര്‍ക്കും ദാര്‍ശനികര്‍ക്കുമിടയില്‍ വലിയ ആദരം നേടിയിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളെ വിലമതിക്കുകയും ആ വാക്കുകള്‍ക്ക് കാതോര്‍ക്കുകയും ചെയ്തിരുന്നു.

അശോക് സിംഗാളിന്റെ ഇതിഹാസതുല്യമായ വ്യക്തിത്വം വെളിപ്പെടുത്തിയ രണ്ട് സന്ദര്‍ഭങ്ങള്‍ ഞാനോര്‍ക്കുന്നു. 1993ലായിരുന്നു ആദ്യത്തേത്; സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 100 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് അമേരിക്കയില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചു. കടല്‍ കടന്ന് അത്തരമൊരു സമ്മേളനം സംഘടിപ്പിക്കാനുള്ള ദീര്‍ഘവീക്ഷണവും അതിന്റെ ആസൂത്രണവും വൈവിധ്യമാര്‍ന്ന പങ്കാളികളെ ഒരു വേദിയിലെത്തിച്ചതും അശോക് ജിയുടെ സംഘടനാപാടവം വെളിപ്പെടുത്തി.

രണ്ടാമത്തെ സന്ദര്‍ഭം 2000ത്തിലേതാണ്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ ലോക ഹിന്ദു സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം മറ്റ് പ്രതിനിധികള്‍ക്കിടയില്‍ എത്രമാത്രം ആവേശം പടര്‍ത്തിയെന്ന് ഞാന്‍ നേരില്‍ കണ്ടു. എന്റെ പ്രസംഗത്തിന് ശേഷം അദ്ദേഹത്തിന്റെ അഭിനന്ദന വാക്കുകള്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഓരോ കാര്യകര്‍ത്താക്കളിലും എത്രത്തോളം ഊര്‍ജം നിറച്ചുവെന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ തിരിച്ചറിഞ്ഞു.

രാമജന്മഭൂമി പ്രസ്ഥാനത്തിലെ അദ്ദേഹത്തിന്റെ നിര്‍ണായക പങ്ക് അനുസ്മരിക്കാതെ അശോക് സിംഗാളിനെക്കുറിച്ചുള്ള ഒരു പരാമര്‍ശവും പൂര്‍ണമാകില്ല. 1991ലെ ബോട്ട് ക്ലബ് റാലിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ആര്‍ക്കാണ് മറക്കാനാവുക? പ്രക്ഷോഭം ഉച്ചസ്ഥായിയില്‍ നില്‍ക്കെ പരിക്കേറ്റ് ചോരവാര്‍ന്ന അശോക് ജിയുടെ മായാത്ത ആ ചിത്രം ഓര്‍ക്കാത്തവരുണ്ടോ? അയോധ്യയില്‍ ഇന്ന് മഹത്തായ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായത് നിസ്വാര്‍ത്ഥമായി സ്വയം സമര്‍പ്പിച്ച അദ്ദേഹത്തെപ്പോലുള്ള പ്രഗത്ഭര്‍ കാരണമാണ്. അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാകുന്ന നിമിഷത്തിന് സാക്ഷ്യംവഹിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി അദ്ദേഹമായിരുന്നേനെ.

ചിന്തകളിലെ ശ്രദ്ധേയമായ വ്യക്തതയാല്‍ അനുഗ്രഹീതനായിരുന്നു അശോക് സിംഗാള്‍ ജി; സമൂഹം സൗഹാര്‍ദപൂര്‍ണമാകണമെന്നും സാഹോദര്യത്തിന്റെ സന്ദേശം ഊട്ടിയുറപ്പിക്കപ്പെടണമെന്നുമുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ ഇത് തീര്‍ത്തും പ്രകടമായിരുന്നു. സാമൂഹ്യ ഐക്യവും സമത്വവും ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം നിലകൊണ്ടു. സമൂഹത്തില്‍ യാതൊരുവിധ വിവേചനങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നും ഓരോ വ്യക്തിയും തുല്യ അന്തസ്സും ആദരവും അര്‍ഹിക്കുന്നുണ്ടെന്നും ഉറച്ചു വിശ്വസിച്ചു. പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍ നിന്നുള്ള ബിഹാറിലെ സാധാരണ വിഎച്ച്പി കാര്യകര്‍ത്താവായ കാമേശ്വര്‍ ചൗപാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ആദ്യ ശില പാകണമെന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. കാശിയിലെ ധര്‍മ്മ സംസദില്‍ ഡോം രാജയെ ആദരിക്കണമെന്ന് തീരുമാനിച്ച അശോക് സിംഗാള്‍ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു.

രാഷ്‌ട്രനിര്‍മാണത്തിനപ്പുറം അശോക് സിംഗാളിന്റെ ഹൃദയത്തോട് ചേര്‍ന്നുനിന്ന രണ്ട് മേഖലകളുണ്ടായിരുന്നു: വിദ്യാഭ്യാസം (പ്രത്യേകിച്ച് വൈദിക വിദ്യാഭ്യാസം), സംഗീതം എന്നിവ. വാരാണസിയിലെ എം.പി എന്ന നിലയില്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന അനശ്വര നഗരമായ കാശി അശോക് സിംഗാളിന്റെ ജീവിതത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠിച്ച അദ്ദേഹം മികച്ച വിദ്യാര്‍ത്ഥിയായും അറിയപ്പെട്ടു. വിദൂര ഗ്രാമങ്ങളിലേക്ക് പ്രത്യേകിച്ച് ഗോത്രവര്‍ഗ സമൂഹങ്ങള്‍ക്കിടയിലേക്ക് പ്രാഥമിക വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിച്ച ഏകല്‍ വിദ്യാലയ സംരംഭവുമായി അടുത്ത ബന്ധം പുലര്‍ത്തി. മികച്ച വായനക്കാരനും നല്ലൊരു കേള്‍വിക്കാരനുമായിരുന്ന അദ്ദേഹം എപ്പോഴും കഴിയുന്നത്ര വായിക്കാന്‍ യുവ കാര്യകര്‍ത്താക്കളോട് പറയുമായിരുന്നു.

അശോക് ജി എത്ര മനോഹരമായാണ് പാടിയിരുന്നതെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കറിയാം. നാഗ്പൂരിലെ യോഗങ്ങള്‍ ഞാനോര്‍ക്കുന്നു; അവിടെ അദ്ദേഹം ഏകല്‍ ഗീതം ആലപിക്കുകയും എല്ലാവരെയും വിസ്മയിപ്പിക്കുകയും യോഗത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. 2015-ല്‍ അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനാഘോഷ വേളയില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ‘ഹേ മാതൃഭൂമി മേരീ, ഹേ പിതൃഭൂമി മേരീ’ എന്ന് അദ്ദേഹം ആലപിക്കുന്ന വീഡിയോ തരംഗമായിരുന്നു.

അശോക് സിംഗാള്‍ ജിയുടെ ജന്മശതാബ്ദി വേളയില്‍ അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ച് രാജ്യത്തെ യുവത കൂടുതലറിയുന്നുവെന്ന് നമുക്ക് ഉറപ്പാക്കാം. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി അദ്ദേഹം കണ്ട സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് പ്രതിജ്ഞ പുതുക്കാം.

 

Tags: Narendra ModiViswa Hindu ParishadAshok Singhalbirth centenary of Ashok Singhal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.