മുംബൈ: പുരുഷമേധാവിത്വം തകര്‍ക്കണമെന്ന് വിദ്യാര്‍ത്ഥിനികളോട് രാഹുല്‍ ഗാന്ധി ആഹ്വാനം നടത്തിയത് മഹാരാഷ്‌ട്രയിലെ കോളെജിലാണ്. അന്ന് രാഹുല്‍ ഗാന്ധി മനുസ്മൃതിയെ പരിഹസിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ മഹാരാഷ്‌ട്രയില്‍ നിന്നും പുറത്തുവന്ന മറ്റൊരു വീഡിയോ രാഹുല്‍ ഗാന്ധിയുടെ പുരുഷമേധാവിത്വത്തെ തകര്‍ക്കൂ എന്ന ആഹ്വാനത്തിനെ പരിഹസിക്കുന്ന ഒന്നാണ്.
"Oppressed" women from Pune…Rahul Ghandy ke "Smash the Patriarchy" ka Dhol bajate hue.
Now waiting for Rahul Ghandy to post such "Disgusting" video from "Other" sect of society to prove his preachings. pic.twitter.com/EWLLe448wu
— BhikuMhatre (@MumbaichaDon) September 9, 2026
ഗണേശോത്സവത്തിന്റെ വരവറിയിച്ച് പെണ്‍കുട്ടികളുടെ ഒരു സംഘം ബാന്‍റ് കൊട്ടുന്നതാണ് ഈ വീഡിയോ. ഇതില്‍ ഹിന്ദു പെണ്‍കുട്ടികളുടെ എനര്‍ജിയും അധികാരശക്തിയും പ്രകടമാണ്.
ഗണപതി ബപ മോറിയ…മംഗള മൂര്‍ത്തി മോറിയ….തുടങ്ങിയ വിളികള്‍ക്ക് പിന്നാലെ കാണുക അതിവന്യമായി, തികഞ്ഞ ആഹ്ളാദത്തോടെ പെണ്‍കുട്ടികള്‍ ബാന്‍റ് കൊട്ടുന്നതാണ്. പുരുഷമേധാവിത്വത്തിന്റെ കറ പുരളാത്ത, തികഞ്ഞ സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഹൈന്ദവസംസ്കാരമാണ് ഇവിടെ കാണാന്‍ കഴിയുക. ഗണേശോത്സാവത്തിന്റെ വരവറിയിച്ച് ആരവം മുഴക്കുന്ന സംഘത്തില്‍ പുരുഷന്മാരും സ്ത്രീകളും തുല്ല്യരായി നിലകൊള്ളുന്നത് കാണാന്‍ സാധിക്കും.
















