Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വാക്സിനെടുത്താൽ വന്ധ്യതയും ഓട്ടിസവും ഉണ്ടാകുമെന്ന തെറ്റായ പ്രചാരണം തിരിച്ചടിയാകുന്നു: സമ്പൂർണ വാക്സിനേഷൻ കൈവരിക്കാനാകാതെ കേരളം

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം മലപ്പുറമാണ് പ്രതിരോധ കുത്തിവെപ്പിൽ ഏറ്റവും പിന്നിലുള്ള ജില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 08:52 am IST
inKerala

കൊച്ചി: ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച കേരളത്തിന് കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിൽ നൂറുശതമാനം ലക്ഷ്യം കൈവരിക്കാനാകുന്നില്ല. തെറ്റായ പ്രചാരണങ്ങളും വാക്സിനുകളെക്കുറിച്ചുള്ള അശാസ്ത്രീയ വിശ്വാസങ്ങളും കാരണം സംസ്ഥാനത്തെ പ്രതിരോധ കുത്തിവെപ്പ് നിരക്ക് 94 ശതമാനത്തിൽ തുടരുകയാണ്. ഇതോടെ അഞ്ചാംപനി, ഡിഫ്തീരിയ തുടങ്ങിയ സാംക്രമിക രോഗങ്ങളെ പൂർണമായി നിയന്ത്രിക്കുന്നതും വെല്ലുവിളിയാകുന്നു.

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം മലപ്പുറമാണ് പ്രതിരോധ കുത്തിവെപ്പിൽ ഏറ്റവും പിന്നിലുള്ള ജില്ല. ഇവിടെ നിരക്ക് 86 ശതമാനം മാത്രമാണ്. കോഴിക്കോട് 92 ശതമാനവും കണ്ണൂരിൽ 94 ശതമാനവുമാണ് കുത്തിവെപ്പ് നിരക്ക്.

അതേസമയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ 99 ശതമാനം നേട്ടവുമായി മുന്നിലാണ്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ 98 ശതമാനവും തൃശൂരിൽ 97 ശതമാനവുമാണ് നിരക്ക്. പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ 96 ശതമാനം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. പിന്നിലുള്ള ജില്ലകളിലും ബോധവൽക്കരണം ശക്തമാക്കി നൂറുശതമാനം ലക്ഷ്യത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

പ്രതിരോധ കുത്തിവെപ്പ് ലഭിക്കാത്ത കുട്ടികളിൽ അടുത്തിടെ അഞ്ചാംപനി (മീസിൽസ്), ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം രോഗങ്ങൾ തടയുന്നതിനായി ആരോഗ്യവകുപ്പ് സൗജന്യമായി വാക്സിനുകൾ നൽകുന്നുണ്ട്. അഞ്ചാംപനി പ്രതിരോധിക്കാൻ എം.ആർ. വാക്സിനും ഡിഫ്തീരിയ ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ പെന്റാവാലന്റ് വാക്സിനുമാണ് നൽകുന്നത്.

എന്നിട്ടും മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുട്ടികൾ വിവിധ കാരണങ്ങളാൽ പ്രതിരോധ കുത്തിവെപ്പിൽനിന്ന് വിട്ടുനിൽക്കുന്നു. പോളിയോ വാക്സിനേഷനിലും നൂറുശതമാനം നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

വാക്സിനെടുത്താൽ വന്ധ്യതയും ഓട്ടിസവും ഉണ്ടാകുമെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപിക്കുന്നതാണ് പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് പ്രധാന വെല്ലുവിളിയാകുന്നത്. വിദ്യാഭ്യാസമുള്ള മാതാപിതാക്കൾ പോലും ഇത്തരം അശാസ്ത്രീയ വാദങ്ങളിൽ വിശ്വസിക്കുന്ന സാഹചര്യമുണ്ടെന്ന് ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികൾക്ക് പനി പോലുള്ള രോഗങ്ങൾ വന്ന് തനിയെ മാറുന്നതിലൂടെ സ്വാഭാവിക പ്രതിരോധശേഷി ലഭിക്കുന്നതിനാൽ വാക്സിൻ ആവശ്യമില്ലെന്ന വാദവും പ്രചരിക്കുന്നുണ്ട്. വാക്സിനിലെ ചില ഘടകങ്ങൾ മതപരമായി സ്വീകാര്യമല്ലെന്ന പ്രചാരണവും മരുന്ന് കമ്പനികളുടെ താൽപര്യങ്ങൾക്കായി കുട്ടികളെ പരീക്ഷണങ്ങൾക്ക് വിധേയരാക്കുന്നുവെന്ന ആരോപണവും ചിലരെ പ്രതിരോധ കുത്തിവെപ്പിൽനിന്ന് അകറ്റുന്നു.

തെറ്റായ വിവരങ്ങൾ തിരുത്തി വാക്സിനുകളുടെ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുകയാണ് ഇനി നിർണായകം. ആരോഗ്യപ്രവർത്തകരുടെ ഇടപെടലും ശാസ്ത്രീയമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതും ശക്തമാക്കിയാൽ മാത്രമേ കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിൽ നൂറുശതമാനം ലക്ഷ്യം കൈവരിക്കാനാകൂ.

Tags: keralamvaccination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വാക്സിനെടുത്താൽ വന്ധ്യതയും ഓട്ടിസവും ഉണ്ടാകുമെന്ന തെറ്റായ പ്രചാരണം തിരിച്ചടിയാകുന്നു: സമ്പൂർണ വാക്സിനേഷൻ കൈവരിക്കാനാകാതെ കേരളം

കൊല്ലത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുഞ്ഞിനും അമ്മയ്‌ക്കും ഇടിമിന്നലേറ്റു; ഗുരുതര പരിക്ക്

തിന്മയ്‌ക്ക് മേൽ നന്മയുടെയും ദേവിയുടെ വിജയത്തിന്റെയും പ്രതീകമായ മഹാനവമി ഇന്ന്

കുടുംബത്തിൽ സമാധാനം, തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും

സിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ്; ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ സിജെപിക്ക് പണം നല്‍കുമെന്നും ഖലിസ്ഥാന്‍

ഇന്ത്യയെ മിഡില്‍ പവര്‍ എന്ന് വിളിക്കരുതെന്ന് ഋഷി സുനകിനോട് ജയ് ശങ്കര്‍; കാരണം ഇതാണ്

കുല്‍ദീപ് ഷെഖാവത്ത് (ഇടത്ത്) യൂട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ഇന്ത്യയിലെ എസ് ഐ ആറിനെതിരെ ലണ്ടനില്‍ സമരം നടത്താന്‍ ബംഗ്ലാദേശികളും പാകിസ്ഥാനികളും എന്തിന്? ധ്രൂവ് റാഠിക്ക് പണം നല്‍കിയതാര്?: കുല്‍ദീപ്

കോഴിക്കോട് ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തത്തില്‍ വീടിന് നാശനഷ്ടം

ജോലി കിട്ടാൻ തടസമോ ? ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരുന്ന ഹനുമാൻസ്വാമി

ആശ്രയിക്കുന്നവർക്ക് അഭയമാകുന്ന ഭദ്രകാളി ; ഈ 3 നക്ഷത്രജാതർ ഉപാസന മുടക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.