കോഴിക്കോട്: സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെയും പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ സ്ത്രീകളെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തിന് അദ്‌ദേഹത്തിന് അവകാശവും അധികാരവും ഉണ്ടെന്ന് പി വി അന്‍വര്‍. കാന്തപുരത്തിന്‌റെ പ്രസ്താവനയെ പര്‍വ്വതീകരിച്ച് അതില്‍ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്‌ട്രീയനീക്കങ്ങള്‍ തികച്ചും അപലപനീയമാണെന്നും അന്‍വര്‍ പറഞ്ഞു.
കേരളത്തിലും മലബാറിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഈ സമുദായത്തിലെ വനിതകള്‍ നേടിയെടുത്ത പുരോഗതിക്ക് ഉസ്താദും പ്രസ്ഥാനവും വഹിച്ച പങ്ക് നിസ്തുലമാണ്. വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചര്‍ച്ചയാക്കി ഉയര്‍ത്തികൊണ്ടുവരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
















