കോഴിക്കോട് : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ കാണാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം എത്തുന്നു. ഞായറാഴ്ച കോഴിക്കോട് മര്‍കസില്‍ സന്ദര്‍ശനം നടത്തും.
സൗഹൃദസന്ദര്‍ശനമാണെന്നാണ് വിവരം. കരിപ്പൂരില്‍ പ്രത്യേക വിമാനത്തിലെത്തുന്ന അദ്ദേഹം നേരെ മര്‍കസിലെത്തും. കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരത്തിന്റെ അതിഥിയായാണ് മര്‍കസിലെത്തുക. അതുകഴിഞ്ഞ് മടവൂര്‍ മഖാമിലേക്കും അദ്ദേഹം എത്തുന്നുണ്ട്. ഒരു ദിവസം കോഴിക്കോട് തങ്ങുന്ന പ്രധാനമന്ത്രി അടുത്ത ദിവസം മാലിദ്വീപിലേക്ക് മടങ്ങും.
ഇന്ത്യയിൽ ഭീകരവാദ കേസ് നേരിടുന്ന സാക്കിർ നായിക്കിന് അഭയം നൽകിയ രാജ്യമാണ് മലേഷ്യ . തീവ്ര ഇസ്ലാം മത പ്രഭാഷകനായ സക്കീര്‍ നായിക്കിനെ ഇന്ത്യ വിട്ടുകിട്ടണമെന്ന ആവശ്യം ഉയര്‍ത്തിയെങ്കിലും അത് മലേഷ്യ തള്ളുകയും ചെയ്തിരുന്നു.
















