തിരുവനന്തപുരം: തന്റെ യുട്യൂബ് ചാനലില്‍ എപ്പോഴും ഹിന്ദുത്വത്തെയും ബിജെപിയെയും എതിര്‍ക്കുന്ന സുനിത ദേവദാസ് ആദ്യമായി കാന്തപുരത്തെ ഒന്ന് വിമര്‍ശിച്ചപ്പോള്‍ മുസ്ലിം സമുദായത്തില്‍ നിന്നും കിട്ടിയത് ചീത്തവിളിയും ഭീഷണിയും. എല്ലാക്കാലത്തും ഇസ്ലാമിനെ പൊക്കിപ്പിടിച്ച് നടന്ന സുനിത ദേവദാസ് പക്ഷെ ഒരു മതപണ്ഡിതന്‍ പറഞ്ഞ കടുത്ത സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചപ്പോള്‍ ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരിക്കില്ല. ഇസ്ലാം വേറെയാണെന്നും അവിടെ ജനാധിപത്യമില്ല, അന്ധമായ വിശ്വാസമേ ഉള്ളൂവെന്ന് സുനിത ദേവദാസിനും ബോധ്യമായിക്കാണണം.
പുരുഷന് കിട്ടുന്ന സ്വാതന്ത്ര്യവും അധികാരവും അതേ അളവില്‍ സ്ത്രീകള്‍ക്കും കിട്ടണമെന്നാണ് സുനിത ദേവദാസ് പറയാന്‍ ശ്രമിച്ചത്. പക്ഷെ ഈ വീഡിയോയ്‌ക്ക് വന്ന ആയിരത്തിലധികം കമന്‍റുകളിലും ഉസ്താദിനൊപ്പം എന്നാണ് പ്രതികരണമാണ് നിറയുന്നത്.
പെണ്ണുങ്ങള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കണം, അവര്‍ രംഗപ്രവേശം ചെയ്യരുത്. എന്നാണ് കാന്തപുരം പറഞ്ഞത്. “ഉസ്താദ് പറഞ്ഞത് മുസ്ലിം ദീനി ചിട്ടയോടെ ജീവിക്കുന്ന സ്ത്രീകൾക് ഉൾകൊള്ളാൻ ആണ്”.- മുംതാസ് എന്ന യുവതി പ്രതികരിച്ചു. “എന്നും മതം പറയുന്നവരോടപ്പം സുനിത മതത്തിൽ കളിക്കണ്ട”- എന്ന ഭീഷണിയും ചിലര്‍ മുഴക്കുന്നു. “കിണാശ്ശേരി കാരി ആണ് ല്ലെ, നമുക്കും വെണ്ടപെട്ടവർ ഓക്കേ അവിടെ ഉണ്ട്”- എന്നും മറ്റൊരാള്‍ ഭീഷണിയോടെ പറയുന്നു.
“ഇസ്ലാമിക നിയമം പറയാൻ ഇവിടെ ഇസ്ലാമിക പണ്ഡിതൻമാരുണ്ട്…അനുസരിക്കാൻ ഞങ്ങൾ ഉസ്താദ് ന്റെ അനുയായികൾ തന്നെയുണ്ട്.”- ഒറ്റ നിമിഷം കൊണ്ട് സുനിത ദേവദാസിലെ ഹിന്ദുവിനെ വലിച്ചു പുറത്തിട്ടാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
















