Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 09:08 am IST
inNews, India

ന്യൂയോർക്ക്: മാഡിസൺ സ്‌ക്വയർ ഗാർഡൻസിലെ യൂണിവേഴ്‌സൽ വൺനസ് പരിപാടിയാണ്, ചിലർ ഉയർത്തിയ വിവാദങ്ങളെത്തുടർന്ന് ഏറെ ശ്രദ്ധേയമായതെങ്കിലും ആർഎസ്എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ ന്യൂയോർക് സന്ദർശനത്തിൽ ഒട്ടേറെ പരിപാടികൾ ഉണ്ടായിരുന്നു. അതിലൊന്നിൽ മുസ്ലിങ്ങളോടുള്ള ആർഎസ്എസ് സമീപനം സംബന്ധിച്ച ചില ചോദ്യങ്ങൾ ഉയർന്നു. ഭാരതത്തിൽ വിവിധ പരിപാടികളിൽ നിലപാട് വിശദീകരിച്ചിട്ടുള്ളതാണെങ്കിലും അദ്ദേഹം വിശദമായി മറുപടി പറഞ്ഞു. ഇങ്ങനെയായിരുന്ന വിശദീകരണം:

– മനുഷ്യർക്കിടയിൽ വ്യത്യാസമില്ല. വിവിധ മതപാതകൾ ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്നു.
ഹിന്ദുത്വത്തെക്കുറിച്ച് ഒരു കൂട്ടം മുസ്ലിങ്ങളുമായുള്ള സംഭാഷണം ഓർമ്മിപ്പിച്ച് അദ്ദേഹം പറഞ്ഞു: ‘ഭാരതത്തിൽ മുസ്ലിം ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുവായി തുടരില്ല. നിങ്ങൾ സ്വയം ഹിന്ദു എന്ന് വിളിക്കാൻ അർഹത നേടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്നും എല്ലാ മനുഷ്യനും അന്തസ്സുണ്ടെന്നും നിങ്ങൾ വിശ്വസിക്കണം. മനുഷ്യർക്കിടയിൽ ഒരു വ്യത്യാസവുമില്ല.’

‘രാഷ്‌ട്രീയം ഇപ്പോൾ സ്വാർത്ഥതാൽപ്പര്യത്തിന്റെ കളിയായി മാറിയിരിക്കുന്നു’ എന്ന് മറ്റൊരു ചോദ്യത്തിന് മറുപടി പറഞ്ഞു. ആർഎസ്എസിൽ പ്രവർത്തിക്കുമ്പോൾ ‘നമ്മൾ നൽകുക മാത്രമാണ് ചെയ്യുന്നത്. ഒന്നും തനിക്കായി കിട്ടണമെന്ന ലാഭം ആഗ്രഹിക്കുന്നില്ല,’ അദ്ദേഹം തുടർന്നു.

‘യുഎസിലെ മുസ്ലിങ്ങളെക്കുറിച്ച് എന്താണ്’ പറയാനുള്ളത് എന്ന ചോദ്യത്തോട് ഇങ്ങനെ പ്രതികരിച്ചു:
‘പ്രചാരണ കാര്യങ്ങളിൽ, നമ്മൾ വളരെ പിന്നിലാണ്… ഇന്നത്തെ രാഷ്‌ട്രീയം, പ്രത്യേകിച്ച് ഒരു ജനാധിപത്യ സംവിധാനത്തിൽ, പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചാണിരിക്കുന്നത്. പൊതുജനാഭിപ്രായമുണ്ടെങ്കിൽ, ഒരു രാഷ്‌ട്രീയക്കാരനും അതിനെതിരെ പോകാൻ ധൈര്യപ്പെടില്ല. അതിനാൽ, ഇന്ന് ഒരു പൊതു തീരുമാനമെടുത്ത ശേഷം, ഈ സമൂഹങ്ങളിൽ നമ്മൾ പ്രവർത്തിക്കണം, ആദ്യം പ്രാദേശികമായി പ്രവർത്തിക്കണം,’ അദ്ദേഹം പറഞ്ഞു.

മുസ്ലിങ്ങളോടുള്ള ആർഎസ്എസ് സമീപനത്തെക്കുറിച്ചുള്ള ചിലരുടെധാരണകൾ അദ്ദേഹം ഉദാഹരണം പറഞ്ഞ് ഇങ്ങനെ വിശദീകരിച്ചു. 1996 ൽ ഹരിയാനയിലെ ഛർഖി ദാദ്രി ഗ്രാമത്തിൽ ആകാശത്ത് കസാക്കിസ്ഥാൻ, സൗദി അറേബ്യ രാജ്യങ്ങളുടെ വിമാനങ്ങൾ കൂട്ടിയിടി്ച്ച് വൻ ദുരന്തം ഉണ്ടായി. 349 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. അന്ന് ആർഎസ്എസ് വളണ്ടിയർമാർ ചെയ്ത സേവന- സഹായ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.
‘രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു. രണ്ടും അറബ് രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. ആ കൂട്ടിയിടിക്ക് ശേഷം, നമ്മുടെ സ്വയംസേവകർ ആദ്യം അവിടെ എത്തി, അവർ സേവനമനുഷ്ഠിച്ചു. പരിക്കേറ്റവരെ ചികിത്സിച്ചു. മറ്റുള്ളവരെല്ലാം മരിച്ചു. അവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കൽ, ബന്ധുക്കൾ വരുമ്പോൾ ശവസംസ്‌കാര ചടങ്ങുകൾ ക്രമീകരിക്കൽ, അവരെ തിരിച്ചറിയാൻ സഹായിക്കൽ, ‘ഇവർ മുസ്ലിങ്ങളാണ്’ എന്ന് ഞങ്ങൾ അന്ന് ഒരിക്കലും കരുതിയിരുന്നില്ല,’ അദ്ദേഹം പറഞ്ഞു. അന്ന് 349 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ട വ്യോമയാന ചരിത്രത്തിലെ ഏറ്റവും നാശം ഉണ്ടാക്കിയ വിമാന ദുരന്തത്തെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.

ആർഎസ്എസിന്റെയും ബിജെപിയുടെ വളർച്ചയെക്കുറിച്ച് ചോദ്യങ്ങൾക്ക് ഇങ്ങനെ പ്രതികരിച്ചു: ‘ഒരു ഒഴിവാക്കൽ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്ഥാനമെന്ന് പലരും പ്രചരിപ്പിക്കുന്ന സംഘടനയുടെ അവിശ്വസനീയമായ ഉയർച്ചകാണുന്നത് അവിശ്വസനീയമായതിനാൽ പലർക്കും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്,’ എന്ന് അദ്ദേഹം പറഞ്ഞു.

Tags: bjpRSSMohanBhagavat#MuslimandRSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.