ഇന്ത്യൻ അടുക്കളകളിൽ സുഗന്ധത്തിനും രുചിക്കും ഒഴിച്ചുകൂടാനാവാത്ത ഏലയ്‌ക്ക, നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത സുഗന്ധവ്യഞ്ജനമാണ്. എങ്കിലും ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന 15 ദിവസ ചലഞ്ചിൽ കാര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
‘ദിവസവും ഒന്നോ രണ്ടോ പച്ച ഏലയ്‌ക്ക കഴിച്ചാൽ 15 ദിവസം കൊണ്ട് ദഹനപ്രശ്നങ്ങൾ മാറും, ഉടനടി ഊർജം ഇരട്ടിക്കും, വായ്‌നാറ്റം പൂർണമായി ഇല്ലാതാകും’ എന്നിങ്ങനെയുള്ള അവകാശവാദങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഈ പ്രചാരണങ്ങൾക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.സ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. ഏലയ്‌ക്ക കഫീൻ പോലുള്ള ഉത്തേജകമല്ല. ഇതിന്റെ സുഗന്ധം മനസ്സിന് ഉന്മേഷം നൽകിയേക്കാമെങ്കിലും അമിത ക്ഷീണത്തിന് പരിഹാരമല്ല.ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മറ്റ് രോഗങ്ങൾക്ക് പതിവായി മരുന്നുകൾ കഴിക്കുന്നവർ എന്നിവർ ഏലക്കായുടെ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം.
ശ്വാസത്തിന് പുതുമ നൽകുമെങ്കിലും ബ്രഷിങ്, ഫ്ലോസിങ്, ദന്ത പരിശോധന എന്നിവയ്‌ക്ക് ഏലയ്‌ക്ക പകരമാകില്ല.ഏലയ്‌ക്ക ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് രുചിയും ഗുണവും വർധിപ്പിക്കും. എന്നാൽ ഏലയ്‌ക്ക കൊണ്ട് മാത്രം പൂർണ ആരോഗ്യം കൈവരിക്കാനാകില്ല
















