ആലുവ : പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിന്റെ പ്രധാനികളിലൊരാൾ പോലീസ് പിടിയിൽ. ചെങ്ങമനാട് തുരുത്ത് ഓത്തുപള്ളിപ്പറമ്പ് റിഷാദ് (36)നെയാണ് ആലുവ പോലീസ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ വീട്ടിൽ ധനേഷ് മുരളീധരൻ (38)നെ ആലുവ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വാഹനത്തിന്റെ ഉടമയാണ് പിടിയിലായ റിഷാദ്. മണൽ വാരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ആലുവ, നെടുമ്പാശേരി, ചേരാനല്ലൂർ പോലീസ് സ്റ്റേഷനുകളിലായ് സമാനമായ ഏഴ് കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഞായറാഴ്ച പുലർച്ചെ പെരിയാറിൽ നിന്ന് വാരി കടത്തുകയായിരുന്ന മണൽ മഹിളാലയം പാലത്തിനടുത്ത് വച്ചാണ് പോലീസ് പിന്തുടർന്ന് പിടികൂടിയത്. കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഡി വൈ എസ് പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി എം ഷമീർ, എസ് ഐ രഞ്ജിത്ത് മാത്യു, സി പി ഒ മാരായമാഹിൻ ഷാ അബൂബക്കർ ,മുഹമ്മദ് ഷാഹിൻ , ഷിബിൻ തോമസ്’എന്നിവരാണ് അന്വേഷണ സംഘത്തിൽഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മണൽ വാരൽ സംഘത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
















