കുറച്ച് എരിവ് ഇല്ലെങ്കിൽ കറിക്ക് ഒരു ഫീൽ ഇല്ല എന്നാണ് പറയാറ്. തോരൻ ആയാലും, ചമ്മന്തി ആയാലും പച്ചമുളക് ഇല്ലാതെ പലർക്കും രുചി പൂർണമാവില്ല. അളവിൽ മുളക് വാങ്ങിയാൽ അത് എങ്ങനെ സൂക്ഷിക്കണമെന്ന് നോക്കം.
തണ്ട് നീക്കം ചെയ്യുക. ഇങ്ങനെ ചെയ്താൽ മുളക് വേഗം കേടാവില്ല.
∙പച്ചമുളക് വിഷാംശം ഉള്ളതിനാൽ നാം അത് വാങ്ങിക്കൊണ്ടു വന്നാൽ ഉടൻ തന്നെ കഴുകാറുണ്ട്. എന്നാൽ കഴുകി കഴിഞ്ഞു നന്നായി വെള്ളം ഉണങ്ങിയ ശേഷം സൂക്ഷിക്കുക. നനവ് ഉണ്ടെങ്കിൽ പച്ചമുളക് പെട്ടെന്ന് കേടാകും. ദീർഘകാലത്തേക്ക് കേടുകൂടാതെ വയ്‌ക്കാനായി മുളക് ചെറിയ കഷണങ്ങളാക്കി ഫ്രീസ് ചെയ്യാം. ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം.
ഫ്രിജിലാണ് സൂക്ഷിക്കുന്നതെങ്കിൽ പച്ചമുളക് ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് എയർടൈറ്റ് ബോക്സിൽ വയ്‌ക്കുക. അല്ലെങ്കിൽ സിപ്പ് ലോക്ക് കവർ ഉപയോഗിച്ച് സൂക്ഷിക്കാം.
















