കോഴിക്കോട് :കാലിക്കറ്റ് സര്‍വകലാശാലയില്‍ വിലക്ക് ലംഘിച്ച് എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തില്‍ നടപടി.എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ ക്യാമ്പസില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കി.വൈസ് ചാന്‍സലറുടെ ഉത്തരവ് പ്രകാരം വകുപ്പ് മേധാവിയാണ് നടപടി എടുത്തത്.
രജിസ്ട്രാറുടെ പരാതിയെ തുടര്‍ന്ന് അഭിനന്ദ് ഉള്‍പ്പെടെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിരുന്നു. വി.സി ഉള്‍പ്പെടെ ഉള്ളവരെ തടഞ്ഞു വച്ചു എന്നാണ് കേസ്.
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ചുള്ള ഡി എസ് യു മാഗസിന്‍ പ്രകാശനത്തിന് സര്‍വകലാശാല ഹാള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വി സി യുടെ ചെമ്പറിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.ഹാളിന്റെ വാതില്‍ ചവിട്ടി തുറന്ന് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്.
അഭിനന്ദിനെ തിരിച്ചെടുക്കും വരെ പ്രതിഷേധം നടത്തുമെന്നാണ് എസ്എഫ്‌ഐയുടെ ഭീഷണി.
















