കൊല്ലം : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ . തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് – എസ് എഫ് ഐ പ്രവർത്തകർ തമ്മിലുണ്ടായ വൻ സംഘർഷത്തെത്തുടർന്ന്, സംസ്ഥാനവ്യാപകമായി നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കൊല്ലത്ത് ഈ സംഭവം ഉണ്ടായത്.
കൊല്ലം ചിന്നക്കടയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സാണ് എസ് എഫ് ഐ പ്രവർത്തകൻ തകർത്തത് . കോടിയേരി അനുസ്മരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്സാണിത് . ഇത് വലിച്ച് താഴെയിട്ട ശേഷം പ്രവർത്തകൻ എസ് എഫ് ഐ പ്രകടനത്തിനൊപ്പം മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
















