Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2026, 07:25 pm IST
inKerala, News

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്ക് പോലീസ് പരസ്യമായി കൂട്ടുനിൽക്കുകയും, ബിജെപി പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായും കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ബിജെപി. പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ബിജെപി നേതൃത്വം രേഖമൂലം പരാതി നൽകി. സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിൽ പോലീസ് സ്വീകരിച്ച തെറ്റായ നടപടികൾ ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ഡിജിപി: രവതാ ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം പറഞ്ഞു.
ബിജെപി പ്രതിനിധി സംഘം സംസ്ഥാന പോലീസ് മേധാവിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പോലീസിന്റെ നടപടികളെക്കുറിച്ച് ഉന്നയിച്ച പരാതികൾ ഉൾക്കൊള്ളുന്ന കത്ത് കൈമാറി.

അന്വേഷണം വേണം

കോൺഗ്രസുകാർ നടത്തുന്ന ഏകപക്ഷീയമായ അക്രമങ്ങൾക്കും അഴിഞ്ഞാട്ടങ്ങൾക്കും പോലീസ് പരസ്യമായി കൂട്ടുനിൽക്കുന്നു എന്നതാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം. ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയും തിരുവനന്തപുരം സൗത്ത് ജില്ലാ അധ്യക്ഷൻ മുക്കമ്പാലമൂട് ബിജുവിനെതിരെയും പോലീസ് സാന്നിധ്യത്തിലാണ് അക്രമം നടന്നത്. നൂറോളം പോലീസുകാർ സ്ഥലത്തുണ്ടായിരുന്നിട്ടും അവരുടെ മുന്നിൽവെച്ച് വാഹനത്തിന് നേരെ അക്രമം നടന്നപ്പോൾ പോലീസ് നിഷ്‌ക്രിയരായി നോക്കിനിന്നുവെന്നാണ് ബിജെപിയുടെ പരാതി.

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികളായ ഒരാളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ, ഡിസിസി ഓഫീസ് ആക്രമിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ ബിജെപി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയും, ഒരു ബിജെപി പ്രവർത്തകനെ മണിക്കൂറുകളോളം നഗ്‌നനാക്കി ലോക്കപ്പിൽ കിടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം.

എസ്ഡിപിഐയുടെ
സാന്നിദ്ധ്യം

കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന അക്രമങ്ങളിൽ എസ്ഡിപിഐ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ഇത്തരം വിഷയങ്ങളിൽ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണം.

മന്ത്രി കെ.എം. ഷാജിയെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ ബിജെപി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനത്തിന് നേരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ താരതമ്യേന ലഘുവായ കേസുകൾ മാത്രമാണ് ചുമത്തിയതെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം.
നിയന്ത്രിക്കുന്നത് ലീഗും
ജമാ അത്തെ ഇസ്ലാമിയും

കോൺഗ്രസിന്റെ രാഷ്‌ട്രീയ നിയന്ത്രണം മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്വാധീനത്തിലേക്ക് മാറിയിരിക്കുകയാണെന്ന ആരോപണവും ബിജെപി ഉന്നയിക്കുന്നു. ഈ രാഷ്‌ട്രീയ കൂട്ടുകെട്ടിന്റെ സമ്മർദ്ദത്തിന് വഴങ്ങി പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്.

പോലീസിന്റെ ഇത്തരം ഏകപക്ഷീയ നടപടികൾ ജനാധിപത്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്നതാണ്. നിയമവാഴ്ചയും പോലീസിന്റെ നിഷ്പക്ഷതയും ഉറപ്പാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.

ബിജെപി പ്രവർത്തകർക്കെതിരായ ഏകപക്ഷീയമായ പോലീസ് നടപടികൾ അവസാനിപ്പിക്കണമെന്നും, ബിജെപി ഓഫീസിനും പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജനാധിപത്യപരമായ രീതിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.

Tags: bjp#PKKrishnadas#DiscussedwithDGP#ProtestwillContinue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.