Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 11:43 am IST
inNews

കൊളംബോ: മഴ കോളുകള്‍ പൂര്‍ണമായി ഒഴിഞ്ഞു നിന്ന കൊളംബോയിലെ സായാഹ്നത്തിനാണ് ഭാരതക്രിക്കറ്റ് ടീമിന്റെ ആവേശകരമായ ത്രിദിന ടെസ്റ്റ് മത്സര വിജയത്തിന് ആദ്യം നന്ദി പറയേണ്ടത്. മത്സരാന്തം നാല് സിക്‌സറുകള്‍ പായിച്ച് ശാന്തമായ ടെസ്റ്റ് കാഴ്‌ച്ചയെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച ഭാരത ബൗളര്‍ മുഹമ്മദ് സിറാജിന്റെ അസ്സല്‍ സ്‌ട്രോക്ക് പ്ലേ ബാറ്റിങ് ആണ് ഈ മത്സരം സുന്ദരമാക്കിയതിനുള്ള സര്‍വ്വ ക്രെഡിറ്റും അര്‍ഹിക്കുന്നത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ശ്രീലങ്ക ഇലവന്‍ ഭാരതത്തിന് മുന്നില്‍ വച്ചത് 207 റണ്‍സിന്റെ ലക്ഷ്യം. ഇതിനെ മറികടന്നാണ് ലങ്കന്‍ പര്യടനത്തിനെത്തിയ ഭാരത ടീം സന്നാഹ മത്സരം ഗംഭീരമായി സ്വന്തമാക്കിയത്.

സ്‌കോര്‍: ശ്രീലങ്ക- 363/7(ഡിക്ലയേര്‍ഡ്), 200/6(ഡിക്ലയേര്‍ഡ്); ഭാരതം- 357/6(ഡിക്ലയേര്‍ഡ്), 214/4.

വെളിച്ച കുറവ് കണ്ടാല്‍ മത്സരം നിര്‍ത്തിവയ്‌ക്കാനുള്ള അധികാരം ടെസ്റ്റ് നിയന്ത്രിക്കുന്ന മാച്ച് റഫറിമാര്‍ക്കുണ്ട്. പക്ഷെ കാറും കോളും തീരെ കാണാതിരുന്ന കൊളംബോയിലെ ആകാശത്തെ സൂര്യ പ്രകാശം മങ്ങും വരെ കളിക്കാനുള്ള സാധ്യത ഭാരതത്തിന് അനുവദിക്കപ്പെട്ടിരുന്നു. പക്ഷെ സ്‌ട്രോക്ക് പ്ലേയിലൂടെ വിജയതീരമെത്തിക്കാന്‍ ആര് ? ചോദ്യത്തിന് ആവേശപൂര്‍വ്വം ഉത്തരം കണ്ടെത്തിയത് മുഹമ്മദ് സിറാജ്. 15 പന്തുകള്‍ നേരിട്ട് ഒരു ഫോറും നാല് സിക്‌സറും സഹിതം 32 റണ്‍സും നേടിക്കൊണ്ട് വിജയം സമ്മാനിച്ചു. ലങ്ക ഇലവന്‍ ക്യാപ്റ്റന്‍ സോനാല്‍ ദിനുഷയെ സിക്‌സര്‍ പറത്തിക്കൊണ്ടാണ് സിറാജ് തുടങ്ങിയത്. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ഓഫ് സ്പിന്നര്‍ കെഷാരാ നുവാന്തയെ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ സിക്‌സറടിച്ച് സിറാജ് മത്സരം വിജയിപ്പിക്കുകയായിരുന്നു.

ശ്രീലങ്ക ഇലവന്‍ ഭാരതത്തിന് മുന്നില്‍വച്ച 207 റണ്‍സിന്റെ ലക്ഷ്യം മറിടക്കാന്‍ ശക്തമായൊരു സ്‌ട്രോക്ക് പ്ലേ അനിവാര്യമായിരുന്നു. നാല് വിക്കറ്റ് നഷ്ടപ്പെട്ട ഭാരതത്തിന്റെ മുന്‍നിര താരങ്ങളും മദ്ധ്യനിര താരങ്ങളും റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. മത്സരം നിയന്ത്രിച്ച കെ.എല്‍. രാഹുലും ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ ദേവദത്ത് പടിക്കലും അടക്കമുള്ളവര്‍ ബാറ്റിങ്ങിനിറങ്ങാതെ പിന്നാക്കക്കാരെ പരിശീലനാര്‍ത്ഥം ക്രീസിലേക്ക് വിട്ടു. ഒടുവില്‍ സിറാജ് ഫലം സമ്പൂര്‍ണമാക്കുകയായിരുന്നു.

അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍(61) ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍ ആയാണ് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയത്. ശുഭ്മാന്‍ ഗില്‍(44), റിഷഭ് പന്ത്(28) എന്നിവര്‍ പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ(22)യും മാനവ് സുതാറും(നാല്) കൂടി റിട്ടയേര്‍ഡ് ഹര്‍ട്ടായി. ലങ്കയ്‌ക്കായി കെഷാരാ നുവാന്ത രണ്ട് വിക്കറ്റ് നേടി.

Tags: mohammed sirajTest cricket matchIndia Vs Srilanka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

Cricket

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

പുതിയ വാര്‍ത്തകള്‍

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.