Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2026, 07:44 am IST
inCricket

കൊളംബോ: ഭാരത ടെസ്റ്റ് ക്രിക്കറ്റ് ടീം തേടുന്നത് പുതിയൊരു യുഗപ്പിറവിയാണ്. അതിനായുള്ള ശ്രമങ്ങളാണ് ശുഭ്മാന്‍ ഗില്‍ നായകനായ ടീം ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ടീമില്‍ അവശേഷിക്കുന്ന ഒരേയൊരു മുന്‍നിര താരം രവീന്ദ്ര ജഡേജ മാത്രമാണ്. മുന്‍പ് ഇതുപോലൊരു സാഹചര്യത്തിലാണ് വിരാട് കോഹ്‌ലി ഭാരതത്തിന്റെ ക്യാപ്റ്റന്‍സിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. 2014-15 ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ പാതിക്കുവച്ച് ക്യാപ്റ്റന്‍ എം.എസ്. ധോണി പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ തുടങ്ങിയ നിരയിലെ ഏറ്റവും അവസാനത്തെ ആളായാണ് ധോണിയും കൊഴിഞ്ഞുപോയത്. പുതിയൊരു തലമുറയെ നയിക്കാനുള്ള നിയോഗം ലഭിച്ച കോഹ്‌ലിക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. 2015ശ്രീലങ്കന്‍ പര്യനടത്തില്‍ കൊളംബോ ടെസ്റ്റിലൂടെയാണ് കോഹ്‌ലി ക്യാപ്റ്റന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചുതുടങ്ങിയത്.

അന്ന് കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ പേസ് ബൗളര്‍മാരെ മുന്നില്‍ നിര്‍ത്തി വിരാട് കോഹ്‌ലി ഭാരതത്തിന്റെ പുതിയൊരു ടെസ്റ്റ് യുഗത്തിന് തുടക്കമിട്ടതുപോലെ, ഒരു പതിറ്റാണ്ടിനുശേഷം അതേ വേദിയില്‍ ക്യാപ്റ്റന്‍സിയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ശുഭ്മന്‍ ഗില്ലിന് മുന്നിലുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പരമ്പര തൂത്തുവാരി വിദേശ മണ്ണിലെ ആദ്യ പ്രധാന ടെസ്റ്റ് പരമ്പര വിജയം സ്വന്തം പേരിലാക്കാനാണ് യുവ നായകന്‍ ലക്ഷ്യമിടുന്നത്. 2015ല്‍ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരെ കൃത്യമായി പിന്തുണച്ച് കോഹ്‌ലി വിജയം കൊയ്തതുപോലെ, പ്രസിദ്ധ് കൃഷ്ണയേയും മാനവ് സുത്താറിനെയും പോലെയുള്ള യുവതാരങ്ങളില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിന് സാധിക്കുമെന്ന് ഗാള്‍ ടെസ്റ്റിലൂടെ തെളിയിച്ചു. ഗാളിലെ അനുകൂലമായി തിരിഞ്ഞ ബൗളിങ് മാറ്റങ്ങളും ഫീല്‍ഡ് ക്രമീകരണങ്ങളും ഗില്ലിന്റെ ക്യാപ്റ്റന്‍സി പക്വത പ്രാപിക്കുന്നതിന്റെ വ്യക്തമായ സൂചന നല്‍കി. ഇംഗ്ലണ്ട് പര്യടനത്തിലെ പോരാട്ടവീര്യത്തിന് ശേഷം ഒരു വിദേശ പരമ്പര പൂര്‍ണമായി സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് കൊളംബോയില്‍ ഗില്ലിനെ കാത്തിരിക്കുന്നത്.

ഗാളില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയെ 165 റണ്‍സിന് പരാജയപ്പെടുത്തി ഭാരതം രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. വിദേശ മണ്ണിലെ ആദ്യ ടെസ്റ്റില്‍ തന്നെ മത്സരത്തില്‍ ആകെ 10 വിക്കറ്റുകള്‍ വീഴ്‌ത്തി (രണ്ടാം ഇന്നിങ്‌സില്‍ 6/55) യുവ ഇടങ്കയ്യന്‍ സ്പിന്നര്‍ മാനവ് സുത്താര്‍ ഭാരത വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ക്യാപ്റ്റന്റെ പൂര്‍ണ പിന്തുണയോടെ പന്തെറിഞ്ഞ പേസര്‍ പ്രസിദ്ധ് കൃഷ്ണ രണ്ട് ഇന്നിങ്‌സുകളിലുമായി മികച്ച ഫോമില്‍ പന്തെറിയുകയും എതിരാളികളെ പ്രതിരോധത്തിലാക്കുകയും ചെയ്തു. കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വിജയം നേടി 2-0ന് പരമ്പര സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് പ്രതീക്ഷ നിലനിര്‍ത്തല്‍ കൂടി ഭാരതത്തിന്റെ ലക്ഷ്യമാണ്.

Tags: Virat KohliShubman GillIndia Vs SrilankaColombo Test
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Cricket

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

Cricket

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.