ബെംഗളൂരു: ദുബായില്‍ നിന്ന് ഗാസിയാബാദിലേക്കുളള വിമാനത്തിലെ യാത്രക്കാരന്റെ വായില്‍ ഒളിപ്പിച്ച നിലയില്‍ 82 ഗ്രാം സ്വര്‍ണ്ണ കാപ്‌സ്യൂളുകള്‍ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ് ആണ് വിമാനം ബെംഗളൂരുവില്‍ ഇറങ്ങുന്നതിനു മുമ്പുള്ള സുരക്ഷാ പരിശോധനയില്‍ പിടിക്കപ്പെട്ടത്. സ്‌ക്രീനിംഗ് ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ ഉചിതമായ മറുപടി നല്‍കാതെ വന്നതോടെ സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ സംശയം തോന്നി ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വായില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്.
















