കോഴിക്കോട് :വിവാഹസംഘം സഞ്ചരിച്ച സ്വകാര്യ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി. പൂനൂരില്‍ ആണ് സംഭവം.സമീപവാസികളും നാട്ടുകാരും ചേര്‍ന്നാണ് ബസിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. നരിക്കുനിയില്‍ നിന്നും അഗ്നിരക്ഷാ സേനസ്ഥലത്തെത്തി വെള്ളക്കെട്ടില്‍ നിന്നും ബസ് മാറ്റി.
പൂനൂര്‍-കട്ടിപ്പാറ റൂട്ടില്‍ കുണ്ടത്തില്‍ എന്ന സ്ഥലത്ത് വച്ചാണ് ബസ് യാത്രക്കിടെ വെള്ളത്തില്‍ കുടുങ്ങിയത്.ശനിയാഴ്ച ഉച്ചയോടെ ആണ് സംഭവം.
പൂനൂര്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മേഖലയില്‍ വലിയ തോതില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടു. പൂനൂര്‍ അവേലം, ചേപ്പാല, കോളിക്കല്‍, കുണ്ടത്തില്‍ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
















