ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ എന്നിവരുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇഡിക്ക് എല്ലാ അധികാരവുമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ‘ഹവാല ഇടപാടുകാരെക്കുറിച്ചും മുന്‍ മുഖ്യമന്ത്രിയെക്കുറിച്ചും അന്വേഷിക്കാന്‍ ഇഡിക്ക് പൂര്‍ണ്ണ അധികാരമുണ്ട്. അവരെ തടയാന്‍ യാതൊന്നിനും കഴിയില്ല. ഇഡി അവരുടെ നിയമപരമായ കടമയാണ് നിര്‍വഹിച്ചത്. അവര്‍ കേസ് സംബന്ധിച്ച് സംസ്ഥാനത്തെ അറിയിച്ചു. ഇനി വേണ്ടത് സംസ്ഥാനം നിയമപ്രകാരം പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാനം നിയമപ്രകാരം പ്രവര്‍ത്തിക്കുന്നില്ലെന്ന് എന്ന് ഇഡി പരാതിപ്പെട്ടപ്പോള്‍ ആ പരാതി പരിശോധിക്കാനും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഒരു എസ്ഐടി രൂപീകരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന പോലീസ് അതിനുശേഷം എന്തുചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഇഡിക്കു കഴിയില്ലെന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി , ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.















