കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ സൗജന്യമായി മത്സ്യം നല്‍കാത്തതിന് വില്‍പ്പനക്കാരനായ വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍.തീക്കട്ട സ്വദേശി ബൈജു ആണ് പിടിയിലായത്. തുരുത്തി സ്വദേശി ഹനീഫ്(66) നാണ് മര്‍ദനമേറ്റത്.
സൗജന്യമായി മത്സ്യം നല്‍കാന്‍ തയാറാകാത്തതോടെ ബൈജു ഹനീഫിനെ മുഖത്തടിച്ച് വീഴ്‌ത്തി. നിലത്ത് വീണ വയോധികന്റെ തലയ്‌ക്ക് കരിങ്കല്‍ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു.
പിടിയിലായ ബൈജു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ബൈജു സൗജന്യമായി മത്സ്യം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അസഭ്യം പറഞ്ഞിരുന്നതായും ഹനീഫ് പറഞ്ഞു.
















