Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Article

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Jul 27, 2026, 06:54 am IST
inArticle

ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചത് ഒരു വ്യക്തിയുടെ പരാജയമായി മാത്രം കാണേണ്ട സംഭവമല്ല. അത് ഭാരതീയ ജനതാ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന ജനാധിപത്യ മൂല്യങ്ങളുടെയും രാഷ്‌ട്രീയ ഉത്തരവാദിത്തബോധത്തിന്റെയും പ്രകടനമായാണ് വിലയിരുത്തേണ്ടത്. അദ്ദേഹത്തിനെതിരെ വ്യക്തിപരമായ അഴിമതിയുടെയോ സ്വജനപക്ഷപാതത്തിന്റെയോ നിയമവിരുദ്ധ ഇടപെടലുകളുടെയോ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. രാജി ആവശ്യപ്പെട്ടവരും അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. എന്നിട്ടും സമൂഹത്തില്‍ ശക്തമായ പ്രതിഷേധവും ആശങ്കയും ഉയര്‍ന്നപ്പോള്‍, ആ ജനവികാരത്തെ മാനിച്ചുകൊണ്ട് രാജിവെക്കാന്‍ തീരുമാനിച്ചത് ഒരു രാഷ്‌ട്രീയ സന്ദേശമാണ്.

ജനാധിപത്യം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് നേടി അധികാരത്തിലെത്താനുള്ള അവകാശം മാത്രമല്ല. ജനങ്ങളുടെ ശബ്ദം കേള്‍ക്കാനും, അവരുടെ ആശങ്കകളെ ബഹുമാനിക്കാനും, ആവശ്യമായപ്പോള്‍ സ്വന്തം നിലപാടുകള്‍ പോലും പുനഃപരിശോധിക്കാനുമുള്ള വിനയമാണ് ജനാധിപത്യത്തിന്റെ യഥാര്‍ഥ ആത്മാവ്. ഈ സമീപനം നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും മുമ്പ് പ്രകടമായിട്ടുണ്ട്. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ രാജ്യത്തിന്റെ കാര്‍ഷിക മേഖലയ്‌ക്ക് ദീര്‍ഘകാല ഗുണം ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സര്‍ക്കാര്‍. നിരവധി സാമ്പത്തിക വിദഗ്ധരും അതിന്റെ ഉദ്ദേശ്യത്തെ പിന്തുണച്ചിരുന്നു. എന്നിരുന്നാലും, ഒരു വലിയ വിഭാഗം കര്‍ഷകര്‍ തുടര്‍ച്ചയായി പ്രതിഷേധിക്കുകയും അവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോള്‍, സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിച്ചു. സ്വന്തം നയത്തില്‍ ഉറച്ചുനില്‍ക്കാന്‍ അധികാരം മതിയായിരുന്നു. പക്ഷേ, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ തീരുമാനമാറ്റം നടത്തുകയായിരുന്നു. അധികാരത്തെക്കാള്‍ ജനവികാരത്തിന് പ്രാധാന്യം നല്‍കുന്ന സമീപനമായാണ് അതിനെ പിന്തുണക്കുന്നവര്‍ വിലയിരുത്തുന്നത്.

ചരിത്രത്തില്‍ ഇതിന് നേര്‍വിപരീതമായ ഉദാഹരണങ്ങളും ഏറെയുണ്ട്. 1975ലെ അടിയന്തരാവസ്ഥയില്‍ രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെട്ടു. രാഷ്‌ട്രീയ എതിരാളികള്‍ തടവിലാക്കപ്പെട്ടു. പ്രതിഷേധങ്ങളെ സംവാദത്തിലൂടെ നേരിടുന്നതിനുപകരം ഭരണകൂട അധികാരം ഉപയോഗിച്ചാണ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. 1989ല്‍ ചൈനയിലെ ബീജിങ്ങിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കും പൗരന്മാര്‍ക്കുമെതിരെ സൈന്യത്തെ വിന്യസിച്ചു. പ്രതിഷേധത്തെ സംവാദത്തിലൂടെ നേരിടാതെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തിയ സംഭവമായി അത് ലോകചരിത്രത്തില്‍ രേഖപ്പെട്ടു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജിയെ വിലയിരുത്തേണ്ടത്. പൊതുസമ്മര്‍ദ്ദത്തിന്റെയും രാഷ്‌ട്രീയ ഉത്തരവാദിത്തത്തിന്റെയും പേരില്‍ ധാര്‍മ്മിക രാജി എന്ന പാത സ്വീകരിച്ചു. ജനാധിപത്യത്തില്‍ അധികാരത്തേക്കാള്‍ വലുതാണ് ജനങ്ങളുടെ വിശ്വാസമെന്ന സന്ദേശമാണ് അതിലൂടെ നല്‍കാന്‍ ശ്രമിച്ചത്.

രാഷ്‌ട്രീയത്തില്‍ രാജി എന്നത് എല്ലായ്‌പ്പോഴും പരാജയത്തിന്റെ അടയാളമല്ല. പലപ്പോഴും അത് കൂടുതല്‍ ശക്തമായ തിരിച്ചുവരവിന്റെ തുടക്കമാണ്. 1956ല്‍ അരിയലൂര്‍ റെയില്‍ ദുരന്തത്തെ തുടര്‍ന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി റെയില്‍വേ മന്ത്രിസ്ഥാനം രാജിവെച്ചു. വ്യക്തിപരമായ ഉത്തരവാദിത്തമില്ലായിരുന്നെങ്കിലും ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. പിന്നീട് ആഭ്യന്തര മന്ത്രിയായും തുടര്‍ന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രിയായും ഉയര്‍ന്നു.

1958ല്‍ ടി. ടി. കൃഷ്ണമാചാരി എല്‍ഐസിമുന്ദ്രാ വിവാദത്തെ തുടര്‍ന്ന് ധനമന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് ജവഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തെ വീണ്ടും കേന്ദ്ര ധനമന്ത്രിയായി മന്ത്രിസഭയിലേക്ക് കൊണ്ടുവന്നു.

1994ല്‍ എ.കെ. ആന്റണി കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രിയായിരിക്കെ പഞ്ചസാര ഇറക്കുമതി വിവാദത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായും തുടര്‍ന്ന് എട്ട് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു.

1986ല്‍ റെയില്‍വേ സഹമന്ത്രിയായിരുന്ന മാധവറാവു സിന്ധ്യ രാജ്നന്ദ്ഗാവ് ട്രെയിന്‍ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. പിന്നീട് കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി തിരിച്ചെത്തി. സിവില്‍ ഏവിയേഷന്‍, ടൂറിസം, മാനവവിഭവശേഷി വികസനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി വിലയിരുത്തപ്പെട്ടു.

2010ല്‍ ശശി തരൂര്‍ ഐ.പി.എല്‍. വിവാദത്തെ തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് വീണ്ടും കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. തുടര്‍ച്ചയായി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ദേശീയ രാഷ്‌ട്രീയത്തില്‍ ഇന്നും സജീവം.

കേരള രാഷ്‌ട്രീയത്തിലും സമാനമായ ഉദാഹരണമുണ്ട്. കെ. കരുണാകരന്‍ ഐഎസ്ആര്‍ഒ ചാരക്കേസ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും അദ്ദേഹത്തിന്റെ രാഷ്‌ട്രീയജീവിതം അവിടെ അവസാനിച്ചില്ല. പിന്നീട് കേന്ദ്ര വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമായി തുടരുകയും ചെയ്തു.

ലോകചരിത്രത്തിലും ഇത്തരം തിരിച്ചുവരവുകള്‍ ഏറെയുണ്ട്. 1915ലെ ഗല്ലിപ്പൊളി സൈനിക ദൗത്യത്തിന്റെ പരാജയത്തെ തുടര്‍ന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് പുറത്തായി. എന്നാല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയായി അദ്ദേഹം തിരിച്ചെത്തി.

ഈ ഉദാഹരണങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. ജനാധിപത്യത്തില്‍ ഒരു രാജി അവസാനവാക്കല്ല. പൊതുജീവിതത്തില്‍ വിശ്വാസ്യതയ്‌ക്കും ഉത്തരവാദിത്തബോധത്തിനും വില കല്‍പ്പിക്കുന്ന നേതാക്കള്‍ക്ക് ജനങ്ങള്‍ വീണ്ടും അവസരം നല്‍കാറുണ്ട്. അധികാരം നഷ്ടപ്പെടുന്നത് താല്‍ക്കാലികമായിരിക്കാം; എന്നാല്‍ വിശ്വാസം നേടുന്ന നേതാക്കള്‍ക്ക് ചരിത്രത്തില്‍ സ്ഥിരമായ സ്ഥാനമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ ശക്തി പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിലല്ല; അത് കേള്‍ക്കുന്നതിലും അതിനോട് പ്രതികരിക്കുന്നതിലുമാണ്. ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താന്‍ ചിലപ്പോള്‍ ഒരു പടി പിന്നോട്ടുവയ്‌ക്കേണ്ടി വരും എന്നാണ് ചരിത്രം നല്‍കുന്ന പാഠം. അത്തരം പിന്മാറ്റം ദൗര്‍ബല്യമല്ല; ജനാധിപത്യ പക്വതയുടെ അടയാളമാണ്.

Tags: Dharmendra PradhanUnion Education MinisterCJP protest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

Kerala

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

Kerala

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.