ന്യൂദല്ഹി: “അച്ഛനുമായി വര്ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന് മകള്ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം”. – നടന് വിനീത് ശ്രീനിവാസനെതിരെ ഉയരുന്ന കമന്റുകളില് ഒന്നാണിത്. മോദി സര്ക്കാരിനെ താഴെ വീഴ്ത്താന് സമരം ചെയ്യുന്ന നേഹ ബോറ എന്ന ജെഎന്യുവിലെ ഒരു നക്സലൈറ്റ് സംഘടനയുടെ വിദ്യാര്ത്ഥിവിഭാഗം നേതാവിനെപ്പോലെ ആകണം തന്റെ മകള് എന്ന് വിനീത് ശ്രീനിവാസന് പ്രസ്താവിച്ചതോടെയാണ് നടനെതിരെ സൈബര് ആക്രമണം ശക്തമായത്.
ഇപ്പോള് നേഹ ബോറയുടെ അച്ഛനെപ്പറ്റിയുള്ള വിശദാംശങ്ങള് ചില വെബ്സൈറ്റുകള് പുറത്തുവിട്ടതോടെയാണ് വിനീത് ശ്രീനിവാസനെതിരെ പുതിയ ആക്രമണം. ആരാണ് നേഹ ബോറ എന്നന്വേഷിക്കുമ്പോള് സ്വന്തം അച്ഛനുമായി വര്ഷങ്ങളായി മിണ്ടാതെ പിണങ്ങിക്കഴിയുന്ന പെണ്കുട്ടിയാണ് എന്നതാണ് ഉത്തരം. ആരാണ് നേഹ ബോറയുടെ അച്ഛന്? അദ്ദേഹം ഇന്ത്യന് സേനയിലെ ഒരു ഉയര്ന്ന ഉദ്യോഗസ്ഥനാണ്.
എന്താണ് പിതാവും നേഹ ബോറയും തമ്മിലുള്ള പിണക്കത്തിന് കാരണമെന്നറിയാമോ? നേഹ ബോറയുടെ ഇടത്പക്ഷ രാഷ്ട്രീയത്തെ അച്ഛന് അങ്ങേയറ്റം വെറുക്കുന്നു. രാജ്യദ്രോഹി എന്നാണ് പിതാവ് നേഹ ബോറയെ വിശേഷിപ്പിക്കുന്നത്. നേഹ പത്തിൽ പഠിക്കുമ്പോഴോ മറ്റോ ആണ് ഇടത് ആശയങ്ങളിൽ ആകൃഷ്ടയാകുന്നത്.അതിന് പ്രചോദനമായത് ഇന്ത്യൻ നക്സലിസത്തിന്റെ ആദ്യ പ്രയോക്തവായ ചാരു മജൂംദാറിന്റെ പുസ്തകങ്ങളും യാസിൻ മാലിക്കിനെ പോലെയുള്ള ഭീകരവാദികളെ പിന്തുണയ്ക്കുന്ന പുസ്തകങ്ങളുമായിരുന്നു..
അതാണ് അവരുടെ പിന്നീടുള്ള രാഷ്ട്രീയത്തെ സ്വാധീനിച്ചതും..സ്വന്തം ആളുകളെ കൊന്നൊടുക്കുന്ന കമ്മ്യൂണിസത്തില് എങ്ങിനെ വിശ്വസിക്കാന് കഴിയുന്നു എന്നാണ് അച്ഛന് നേഹ ബോറയോട് ചോദിക്കുന്നത്. കാരണം ബംഗാളിലെ കമ്മ്യൂണിസ്റ്റ് സര്ക്കാര് അധികാരത്തില് നിന്നും താഴെയിറങ്ങും മുന്പ് 55,000 പേരെ കൊന്നൊടുക്കിയിരുന്നു. ഇങ്ങിനെയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില് മകള് വിശ്വസിക്കുന്നു എന്നതാണ് അച്ഛനെ നേഹ ബോറയ്ക്ക് എതിരെ തിരിച്ചത്.
രാഷ്്ടീയമായ അഭിപ്രായഭിന്നതയെ തുടര്ന്ന് മകളെ വീട്ടില് നിന്നും പുറത്താക്കിയതാണെന്നും പറയപ്പെടുന്നു. നേഹയുടെ അച്ഛന് ബിജെപിയോട് കൂറു പുലര്ത്തുന്ന വ്യക്തിയാണ്. ഇക്കാര്യം നേഹ ബോറ തന്നെ ഒരു അഭിമുഖത്തില് പറഞ്ഞിരുന്നു. രാഷ്ട്രീയ ഭിന്നതയാണ് അച്ഛനും മകളും തമ്മിലുള്ള വഴക്കിന് കാരണം. ഈ നേഹ ബോറയുടെ റീല് പങ്കുവെച്ച് തന്റെ മകള് നേഹ ബോറയെപ്പോലെ അവകാശങ്ങള് അറിഞ്ഞ് വളരുന്ന പെണ്കുട്ടിയാകണം എന്ന് നടന് വിനീത് ശ്രീനിവാസന് അഭിപ്രായപ്പെട്ടത്
















